മാവേലിക്കര: മിച്ചല്‍ ജങ്ഷനില്‍ പ്രവര്‍ത്തിച്ച ബിവറേജസ് ഒൗട്ട്ലറ്റ് ട്രാന്‍സ്പോര്‍ട്ട് റീജനല്‍ വര്‍ക്ഷോപ്പിനടുത്തേക്ക് മാറ്റുന്നതില്‍ പ്രദേശവാസികള്‍ക്ക് പ്രതിഷേധം. നഗരസഭ മുന്‍ കൗണ്‍സിലര്‍ ബി. ഗുരുലാലിന്‍െറ നേതൃത്വത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ ജനമനസ്സ് സംരക്ഷണ സമിതി രൂപവത്കരിച്ച് ഇതിനെതിരെ പ്രതിഷേധം ശക്തമാക്കി. മുഖ്യമന്ത്രി, എക്സൈസ് മന്ത്രി എന്നിവര്‍ക്ക് ഒപ്പ് ശേഖരിച്ച് പരാതി നല്‍കി. വരുംദിവസങ്ങളില്‍ സത്യഗ്രഹം ഉള്‍പ്പെടെയുള്ള സമരമാര്‍ഗങ്ങള്‍ സ്വീകരിക്കും. ഫെബ്രുവരി രണ്ടിന് മദ്യശാല ഇവിടെ തുറക്കാനാണ് നീക്കം. നഗരസഭ കടമുറികള്‍ക്ക് നമ്പറിട്ട് നല്‍കിയിട്ടുണ്ട്. സാമൂഹികവിരുദ്ധരും കഞ്ചാവ് വില്‍പനക്കാരും കേന്ദ്രീകരിക്കുന്ന സ്ഥലമെന്ന് ആക്ഷേപമുള്ള റെയില്‍വേ സ്റ്റേഷനടുത്താണ് മദ്യശാല. മദ്യപാനികളുടെ നീണ്ടനിര കാരണം റോഡില്‍ തടസ്സങ്ങളുണ്ടാകും. പുതുച്ചിറ കോളനിയില്‍ ഉള്‍പ്പെടെ ആയിരത്തിഅഞ്ഞൂറോളം പട്ടികജാതി കുടുംബങ്ങള്‍ ഈ ഭാഗത്ത് താമസിക്കുന്നുണ്ട്. കൂടാതെ വിവിധ ആരാധനാലയങ്ങളും വിദ്യാലയങ്ങളും അംഗന്‍വാടികളും ഈ ഭാഗത്തുണ്ട്. ആയുര്‍വേദ ആശുപത്രിയിലേക്കുള്ള പ്രധാന മാര്‍ഗംകൂടിയാണിത്. ഇത്തരത്തില്‍ ജനങ്ങള്‍ ഏറെ താമസിക്കുന്നതും അവര്‍ ആശ്രയിക്കുന്ന സ്ഥാപനമുള്ളതുമായ പ്രദേശത്ത് മദ്യശാല പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കില്ളെന്ന് ജനമനസ്സ് കണ്‍വീനര്‍ എ. അനന്തകൃഷ്ണന്‍, വനിത വിഭാഗം കണ്‍വീനര്‍ മിനി മാത്യു, സെക്രട്ടറി സാഹില്‍ മാത്യു, ജിജോ ജോസഫ്, അഭിലാഷ് ബാലന്‍, എബി ചെങ്കിലത്തേ് എന്നിവര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.