സ്വയംതൊഴില്‍ സംരംഭ വായ്പ; ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

ആലപ്പുഴ: സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്‍ ഒ.ബി.സി-മതന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരില്‍നിന്നും തൊഴില്‍ സംരംഭം ആരംഭിക്കുന്നതിന് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു. അപേക്ഷകര്‍ 18നും 55നും മധ്യേ പ്രായമുള്ളവരായിരിക്കണം. ഒ.ബി.സി വിഭാഗത്തില്‍പ്പെട്ടവരുടെ കുടുംബ വാര്‍ഷിക വരുമാനം ഗ്രാമപ്രദേശങ്ങളില്‍ 98,000 രൂപയിലും നഗരപ്രദേശങ്ങളില്‍ 1,20,000 രൂപയിലും താഴെയായിരിക്കണം. മതന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് (മുസ്ലിം, ക്രിസ്ത്യന്‍ മുതലായവ) വരുമാനപരിധി ആറുലക്ഷം രൂപ. ഒ.ബി.സി വിഭാഗക്കാര്‍ക്ക് 10 ലക്ഷം വരെയും മതന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 20 ലക്ഷം വരെയും വായ്പ ലഭിക്കും. പലിശ നിരക്ക് ആറു മുതല്‍ എട്ട് ശതമാനം വരെ. മെഡിക്കല്‍ ക്ളിനിക്, വെറ്ററിനറി ക്ളിനിക്ക്, ഫിറ്റ്നെസ് സെന്‍റര്‍, മെഡിക്കല്‍ ലബോറട്ടറി, സിവില്‍ എന്‍ജിനീയറിങ് കണ്‍സള്‍ട്ടന്‍സി, ബ്യൂട്ടിപാര്‍ലര്‍, എന്‍ജിനീയറിങ് വര്‍ക്ക്ഷോപ്, കമ്പ്യൂട്ടര്‍ ട്രെയിനിങ് സെന്‍റര്‍, സോഫ്്റ്റ്വെയര്‍ കണ്‍സള്‍ട്ടന്‍സി, ഫാം നഴ്സറി, ഡയറി ഫാം, ഗോട്ട് ഫാം, ഡിജിറ്റല്‍ സ്റ്റുഡിയോ, വിഡിയോ പ്രോഡക്ഷന്‍ യൂനിറ്റ്, എഡിറ്റിങ് സ്റ്റുഡിയോ, ഓട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്, റെഡിമെയ്ഡ് ഗാര്‍മെന്‍റ്സ് യൂനിറ്റ്, ഫുഡ് പ്രോസസിങ്, ഹോം സ്റ്റേ, മിനി ടൂറിസം യൂനിറ്റുകള്‍, ബേക്കറി, റെസ്റ്റാറന്‍റുകള്‍ തുടങ്ങിയ ലാഭക്ഷമതയോടെ നിയമപരമായി നടത്താന്‍ പറ്റുന്ന സംരംഭത്തിന് വായ്പ നല്‍കും. താല്‍പര്യമുള്ളവര്‍ www.ksbcdc.com എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തണം. യോഗ്യരായവരെ അതത് ജില്ലകളില്‍ നടത്തുന്ന സംരംഭകത്വ വര്‍ക്ക്ഷോപ്പിലേക്ക് ക്ഷണിക്കും. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തേണ്ട അവസാന തീയതി ഈമാസം 31 ആണ്. ആലപ്പുഴ: സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ വികസന കോര്‍പറേഷന്‍ നടപ്പാക്കുന്ന ലഘു വ്യവസായ യോജന പദ്ധതിക്ക് കീഴില്‍ വായ്പ അനുവദിക്കുന്നതിന് പട്ടികജാതിയില്‍പ്പെട്ട തൊഴില്‍രഹിതരായ യുവജനങ്ങളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 18-50. കുടുംബ വാര്‍ഷിക വരുമാനം ഗ്രാമപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് 98,000 രൂപയും നഗരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് 1,20,000 രൂപയും കവിയാന്‍ പാടില്ല. മൂന്നുലക്ഷം രൂപ വരെ വായ്പ ലഭിക്കും. വിജയസാധ്യതയുള്ള സ്വയംതൊഴില്‍ സംരംഭത്തിലും (കൃഷി ഭൂമി വാങ്ങല്‍/മോട്ടോര്‍ വാഹനം വാങ്ങല്‍ ഒഴികെ) ഗുണഭോക്താവിന് ഏര്‍പ്പെടാം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ ഈടായി ഉദ്യോഗസ്ഥ ജാമ്യമോ വസ്തു ജാമ്യമോ നല്‍കണം. കോര്‍പറേഷനില്‍നിന്ന് മുമ്പ് ഏതെങ്കിലും സ്വയംതൊഴില്‍ വായ്പ ലഭിച്ചവര്‍ (മൈക്രോ ക്രെഡിറ്റ് ലോണ്‍/മഹിള സമൃദ്ധി യോജന ഒഴികെ) വീണ്ടും അപേക്ഷിക്കാന്‍ പാടില്ല. വായ്പാതുക ആറുശതമാനം വാര്‍ഷിക പലിശ നിരക്കില്‍ അഞ്ചുവര്‍ഷം കൊണ്ട് തിരിച്ചടക്കണം. താല്‍പര്യമുള്ളവര്‍ അപേക്ഷഫോറത്തിനും വിശദവിവരങ്ങള്‍ക്കുമായി കോര്‍പറേഷന്‍െറ ജില്ല ഓഫിസുമായി ബന്ധപ്പെടണം. ഫോണ്‍: 0477-2262326.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.