സഹപാഠികള്‍ ഒത്തുചേര്‍ന്നു; രാഗേന്ദുവിനും സഹോദരങ്ങള്‍ക്കും വീടായി

ആലപ്പുഴ: സഹപാഠികള്‍ ഒത്തുചേര്‍ന്നതോടെ, മാതാപിതാക്കള്‍ നഷ്ടപ്പെട്ട രാഗേന്ദുവിനും സഹോദരങ്ങള്‍ക്കും കിടപ്പാടമായി. വിജയശതമാനത്തില്‍ എന്നപോലെ കാരുണ്യപ്രവര്‍ത്തനത്തിലും സമാന്തര വിദ്യാഭ്യാസ സ്ഥാപനമായ ആലപ്പുഴ നീലിമ വിദ്യാഭവന്‍ മാതൃകയായി. ഇവിടത്തെ പ്ളസ് വണ്‍ വിദ്യാര്‍ഥിനി മാളികമുക്കിന് പടിഞ്ഞാറ് രാജി സദനത്തില്‍ രാഗേന്ദു (16) അഞ്ജലി (12), അനന്തു (ആറ്) സഹോദരങ്ങള്‍ക്കാണ് 600 ചതുരശ്രയടി വരുന്ന ഏഴുലക്ഷം രൂപയുടെ വീട് പൂര്‍ത്തിയായത്. 2016 നവംബര്‍ 21ന് 100 ദിവസംകൊണ്ട് പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ട് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് തറക്കല്ലിട്ട വീടിന്‍െറ നിര്‍മാണം പൂര്‍ത്തിയാക്കി 50ാം ദിവസമായ ശനിയാഴ്ച അദ്ദേഹംതന്നെയാണ് താക്കോല്‍ദാനം നിര്‍വഹിക്കുന്നത്. വിദ്യാര്‍ഥികള്‍ ശേഖരിച്ച 12,470 രൂപയുമായി തുടങ്ങിയ നിര്‍മാണം നീലിമയുടെ സഹോദരസ്ഥാപനങ്ങളായ അമല അക്കാദമിയും അപ്പക്സ് സെന്‍ററിന്‍െറയും സംയുക്ത പ്രവര്‍ത്തനത്തിലൂടെയാണ് പൂര്‍ത്തീകരിച്ചതെന്ന് ഡയറക്ടര്‍ സിബി ജോര്‍ജ് തോട്ടുങ്കലും കണ്‍വീനര്‍ ജോസ് മാത്യു പൂങ്കാവും വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. വിദ്യാര്‍ഥികളില്‍നിന്ന് ലഭിച്ച 28 അപേക്ഷകളില്‍നിന്ന് നാലുപേരെ നേരില്‍ക്കണ്ട് ഏറ്റവും അര്‍ഹതയുള്ള രാഗേന്ദുവിനെ തെരെഞ്ഞെടുക്കുകയായിരുന്നു. നാലു വര്‍ഷംമുമ്പ് രോഗബാധിതയായി മാതാവും ഒരുവര്‍ഷത്തിന് ശേഷം വാഹനാപകടത്തില്‍ പിതാവും മരിച്ചതിനത്തെുടര്‍ന്ന് അമ്മൂമ്മയുടെ സംരക്ഷണയിലാണ് കുട്ടികള്‍ കഴിയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.