ചാരുംമൂട്: അയല്‍വാസികളുടെ പ്രതിഷേധംമൂലം തടസ്സപ്പെട്ട കോളനിവാസികള്‍ക്കുള്ള കുഴല്‍ക്കിണര്‍ നിര്‍മാണം പുനരാരംഭിച്ചു. പാലമേല്‍ പഞ്ചായത്തിലെ തണ്ടാനുവിള കഞ്ചുകോട് ചാരുംവിളയിലെ കോളനിവാസികളായ 23 കുടുംബങ്ങള്‍ക്ക് കുടിവെള്ളമത്തെിക്കാനാണ് പഞ്ചായത്ത് കുഴല്‍ക്കിണര്‍ കുഴിക്കുന്നത്. 11 ലക്ഷം രൂപയാണ് പദ്ധതിച്ചെലവ്. കുഴല്‍ക്കിണര്‍ അനുവദിക്കില്ളെന്നും കിണര്‍ കുഴിക്കണമെന്നും ആവശ്യപ്പെട്ടാണ് വ്യാഴാഴ്ച രാവിലെ ഏഴോടെ അയല്‍വാസികള്‍ നിര്‍മാണം തടസ്സപ്പെടുത്തിത്. ഇതറിഞ്ഞ് കോളനിവാസികളും സ്ഥലത്തത്തെി. നൂറനാട് പൊലീസ് സ്റ്റേഷനില്‍ പഞ്ചായത്ത് പ്രസിഡന്‍റ് ഓമന വിജയന്‍, എസ്.ഐ ജി. രാജേന്ദ്രന്‍ പിള്ള എന്നിവരുടെ സാന്നിധ്യത്തില്‍ ഇരുകൂട്ടരുമായി നടത്തിയ ചര്‍ച്ചക്കൊടുവില്‍ 10 മണിയോടെ നിര്‍മാണം പുനരാരംഭിച്ചു. കഴിഞ്ഞ പഞ്ചായത്ത് സമിതിയുടെ അവസാന വര്‍ഷം നിര്‍മാണം തുടങ്ങിയെങ്കിലും എതിര്‍പ്പുമൂലം നടന്നില്ല. കോളനിയിലേക്കുള്ള റോഡ് നിര്‍മാണവും എതിര്‍പ്പുമൂലം നടക്കുന്നില്ളെന്നും കോളനിവാസികള്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.