പട്ടാളപ്പുഴു: കര്‍ഷകര്‍ മൈനര്‍ ഇറിഗേഷന്‍ ഓഫിസ് ഉപരോധിച്ചു

മാവേലിക്കര: തഴക്കര പാടശേഖരത്തില്‍ വെള്ളമില്ലാത്തതുകാരണം പട്ടാളപ്പുഴുവിന്‍െറ ശല്യവും പാടം വിണ്ടുകീറി നെല്‍ച്ചെടികള്‍ നശിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ കര്‍ഷകര്‍ മാവേലിക്കര മൈനര്‍ ഇറിഗേഷന്‍ അസി. എന്‍ജിനീയറുടെ ഓഫിസ് ഉപരോധിച്ചു. പാടശേഖരത്തില്‍ വെള്ളം ലഭിക്കാത്തതിനാല്‍ പാട്ടാളപ്പുഴുക്കള്‍ പെരുകി നെല്‍ച്ചെടികള്‍ നശിക്കുന്നെന്നും സമീപപ്രദേശത്തേക്ക് വ്യാപരിക്കുന്ന പുഴുക്കള്‍ സമീപവാസികള്‍ക്ക് ഭീഷണിയാകുന്നെന്നും ഇതിന് അടിയന്തര പരിഹാരമായി തഴക്കര പാടശേഖരത്തിലേക്ക് വെള്ളമത്തെിക്കാനുള്ള പദ്ധതി ഉടന്‍ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം. അസി. എക്സിക്യൂട്ടീവ് എന്‍ജിനീയറത്തെി പ്രശ്നം പരിഹരിക്കണമെന്നായിരുന്നു സമരക്കാരുടെ ആവശ്യം. തുടര്‍ന്ന് വൈകീട്ട് മൂന്നോടെ അസി. എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ മാവേലിക്കര ഇറിഗേഷന്‍ സെഷന്‍ ഓഫിസില്‍ എത്തി ചര്‍ച്ചനടത്തി. അസി. എന്‍ജിനീയര്‍ അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ സാന്നിധ്യത്തില്‍ ബുധനാഴ്ച രാവിലെ 10 ന് പമ്പിങ് യുദ്ധകാല അടിസ്ഥാനത്തില്‍ ആരംഭിക്കുമെന്ന് രേഖാമൂലം സമരക്കാര്‍ക്ക് എഴുതി നല്‍കിയതിനത്തെുടര്‍ന്നാണ് സമരം അവസാനിച്ചത്. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ. രഘു പ്രസാദ്, ജില്ല പഞ്ചായത്ത് മെംബര്‍ ജേക്കബ് ഉമ്മന്‍, പഞ്ചായത്ത് പ്രസിഡന്‍റ് വത്സല സോമന്‍, മെംബര്‍മാരായ സുനില്‍ രാമനെല്ലൂര്‍, ഷീബ സതീഷ്, ദീപ വിജയകുമാര്‍, ടി. യശോദരന്‍, മനു ഫിലിപ്പ്, ടി.കെ. മത്തായി, സുനില സതീശ്, പാടശേഖരസമിതി ഭാരവാഹികളായ ആര്‍. പ്രഭാകരകുറുപ്പ്, പി.കെ. ബാലചന്ദ്രന്‍ എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.