ആലപ്പുഴയില്‍ മയക്കുമരുന്ന് സംഘം വിദ്യാര്‍ഥിയെ ആക്രമിച്ചു

ആലപ്പുഴ: കഞ്ചാവ്- മയക്കുമരുന്ന് സംഘങ്ങള്‍ വീണ്ടും നഗരത്തില്‍ അഴിഞ്ഞാടി. കോളജില്‍നിന്ന് മടങ്ങിയ വിദ്യാര്‍ഥിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി മര്‍ദിച്ചു. ആലപ്പുഴ ലജ്നത്ത് വാര്‍ഡില്‍ താമസിക്കുന്ന സിനിമ നിര്‍മാതാവ് ഹസീബ് ഹനീഫിന്‍െറ മകന്‍ സാഗര്‍ (18) ആണ് ആക്രമണത്തിനിരയായത്. തലക്ക് ഗുരുതരമായി പരിക്കേറ്റ സാഗറിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിനാണ് സംഭവം. നാട്ടുകാര്‍ ഇടപെട്ടാണ് കുട്ടിയെ ഇവരില്‍നിന്ന് രക്ഷിച്ചത്. സംഭവത്തെ കുറിച്ച് വിദ്യാര്‍ഥിയുടെ കുടുംബം നോര്‍ത്ത് പൊലീസിന് പരാതി നല്‍കി. നഗരത്തിലും പരിസരപ്രദേശങ്ങളിലും മയക്കുമരുന്ന് സംഘങ്ങളുടെ ആക്രമണം വര്‍ധിച്ചുവരുന്നത് നാട്ടുകാരെയാകെ ഭീതിയിലാക്കിയിട്ടുണ്ട്. തിങ്കളാഴ്ച കൈതവന കണിയാകുളം കീര്‍ത്തിനഗറില്‍ കഞ്ചാവ്-മയക്കുമരുന്ന് മാഫിയ വീടുകള്‍ ആക്രമിച്ച് യുവാക്കളെ വെട്ടിപ്പരിക്കേല്‍പിക്കുകയും വാഹനങ്ങള്‍ അടിച്ച് തകര്‍ക്കുകയും ചെയ്തിരുന്നു. കൈതവന തലയിരിപ്പില്‍ ചന്ദ്രശേഖരന്‍െറ മകന്‍ ഹരികൃഷ്ണന്‍, കോലത്തേ് ചന്ദ്രശേഖരന്‍െറ മകന്‍ അനന്ദു, സതീഷന്‍െറ മകന്‍ അപ്പു എന്നിവര്‍ക്കാണ് പരിക്കേറ്റത്. ആക്രമണസംഭവങ്ങള്‍ വര്‍ധിച്ചുവരുമ്പോഴും പൊലീസിന്‍െറ ഭാഗത്തുനിന്ന് ഫലപ്രദമായ ഇടപെടലുകള്‍ ഉണ്ടാകുന്നില്ളെന്ന ആക്ഷേപം ശക്തമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.