ട്രഷറികളില്‍ വന്‍ തിരക്ക്; പെന്‍ഷന്‍ വിതരണം മുടങ്ങി

ആലപ്പുഴ: പുതുവര്‍ഷത്തിലെ ശമ്പളവും പെന്‍ഷനും വിതരണം ആരംഭിച്ചു. രണ്ടുദിവസത്തെ അവധിക്കുശേഷം തുറന്ന ട്രഷറികളില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. നോട്ട് മാറ്റം മൂലം ദീര്‍ഘനാളായി അനുഭവപ്പെടുന്ന കറന്‍സി ക്ഷാമം വിതരണത്തെ ബാധിക്കുമോ എന്ന ആശങ്ക പലരും പ്രകടിപ്പിച്ചു. എന്നാല്‍, ക്ഷേമകാര്യ പെന്‍ഷനുകള്‍ ഒഴുകെയുള്ളവയുടെ വിതരണം പ്രശ്നങ്ങളില്ലാതെ നടന്നു. തദ്ദേശ സ്ഥാപനങ്ങളുടെ മേലധികാരിയായ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറാണ് ക്ഷേമ പെന്‍ഷനുകള്‍ പാസാക്കിയശേഷം സഹകരണസംഘം ജോയന്‍റ് രജിസ്ട്രാറുടെ ട്രഷറി അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിക്കുന്നത്. സാധാരണ മാസാരംഭത്തില്‍ ക്ഷേമപെന്‍ഷനുകള്‍ ട്രഷറി അക്കൗണ്ടുകളില്‍ എത്തുന്നതാണ്. എന്നാല്‍, ഇത്തവണ സര്‍ക്കാര്‍ പണം അനുവദിച്ചെങ്കിലും ജോ. രജിസ്ട്രാറുടെ അക്കൗണ്ടില്‍ പണം എത്തിയില്ല. ഇതോടെയാണ് 140 സഹകരണസംഘങ്ങള്‍ വഴിയുള്ള 37കോടി 40 ലക്ഷം രൂപയുടെ വിതരണം നടക്കാതെപോയത്. ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും വിതരണം ചെയ്യുന്നത് സുഗമമായി നടക്കുന്നുണ്ടെന്ന് ജില്ല ട്രഷറി ഓഫിസര്‍ അബ്ദുല്‍ ഖാദര്‍ കുഞ്ഞ് പറഞ്ഞു. രാവിലെ 10മണിക്ക് ആവശ്യമായ പണം ബാങ്കുകളില്‍ നിന്ന് ട്രഷറികളില്‍ എത്തി. ജില്ല ട്രഷറിക്ക് ആവശ്യമായ 50 ലക്ഷം രൂപ വിതരണത്തിന് എത്തിയിരുന്നു. എന്നാല്‍, ആലപ്പുഴ സബ് ട്രഷറി ചോദിച്ച ഒരുകോടിയില്‍ 50 ലക്ഷം മാത്രമാണ് ലഭിച്ചത്. അമ്പലപ്പുഴ സബ് ട്രഷറിക്ക് ആകെ 60 ലക്ഷമായിരുന്നു വേണ്ടത്. ഇവിടെ 30 ലക്ഷമാണ് വിതരണത്തിനത്തെിയത്. മങ്കൊമ്പ് (ഒരുകോടി), ചേര്‍ത്തല (രണ്ടുകോടി) എന്നിങ്ങനെയാണ് പണം എത്തിയത്. കുത്തിയതോട്, പൂച്ചാക്കല്‍ സബ് ട്രഷറികളില്‍ ആവശ്യത്തിന് പണം എത്താഞ്ഞതിനത്തെുടര്‍ന്ന് വിതരണം വൈകി. ഉച്ചയോടെ പണം എത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഉണ്ടായില്ല. ഇതോടെ എത്തിയവര്‍ ടോക്കണ്‍ വാങ്ങി മടങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.