ഇതര സംസ്ഥാന തൊഴിലാളികളെ പാര്‍പ്പിച്ച കെട്ടിടങ്ങള്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശം

പല്ലന: സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കാതെ ഇതരസംസ്ഥാന തൊഴിലാളികളെ താമസിപ്പിച്ച കെട്ടിടങ്ങള്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശം. കാര്‍ത്തികപ്പള്ളി പഞ്ചായത്ത് 13ാം വാര്‍ഡില്‍ കായിപ്പുറത്ത് വീട്ടില്‍ വിജയകുമാറിന്‍െറ ഉടമസ്ഥതയിലുള്ള കെട്ടിടമാണ് അടച്ചുപൂട്ടാന്‍ നിര്‍ദേശം നല്‍കിയത്. വീടിന്‍െറ ടെറസിന് മുകളില്‍ നാല്‍പതിലധികം തൊഴിലാളികളെ അദ്ദേഹം പാര്‍പ്പിച്ചിരുന്നു. സുരക്ഷ സംവിധാനങ്ങളോ പൊതുജനാരോഗ്യ മാനദണ്ഡങ്ങളോ പാലിക്കാതെയാണ് തൊഴിലാളികളെ പാര്‍പ്പിച്ചിരുന്നത്. ക്യാമ്പ് പരിശോധന നടത്തിയ തൃക്കുന്നപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ ഡോ. ഷിബു ജയരാജിന്‍െറ നേതൃത്വത്തിലുള്ള സംഘമാണ് ക്യാമ്പ് അടച്ചുപൂട്ടാന്‍ നിര്‍ദേശം നല്‍കിയത്. ഒന്നാം വാര്‍ഡിലുള്ള പുത്തന്‍പുരയില്‍ അശോകന്‍, എഴിക്കല്‍ വീട്ടില്‍ സുധീര്‍ ബാബു എന്നിവരുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളും അടച്ചുപൂട്ടാന്‍ നിര്‍ദേശം നല്‍കി. കക്കൂസ് മാലിന്യങ്ങള്‍ പൊതുജലാശയങ്ങളിലേക്ക് തള്ളുന്നതായും സംഘം കണ്ടത്തെി. എന്‍. രാജേന്ദ്രന്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ (സി.എച്ച്.സി, തൃക്കുന്നപ്പുഴ) സഹദേവന്‍ (ജെ.എച്ച്.ഐ, കാര്‍ത്തികപ്പള്ളി പി.എച്ച്.സി) എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.