കുടുംബങ്ങളെ ലഹരിമുക്തമാക്കാന്‍ നടപടി തുടങ്ങി –മന്ത്രി ജി. സുധാകരന്‍

ചാരുംമൂട്: 75ലക്ഷം കുടുംബങ്ങളെ ലഹരിമുക്തമാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചുവരുകയാണെന്ന് മന്ത്രി ജി. സുധാകരന്‍. 70ശതമാനം മദ്യപാനികളാണ് കേരളത്തിലുള്ളത്. 15ശതമാനം സ്ത്രീകളും മദ്യപിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാവേലിക്കര നിയോജകമണ്ഡലം സമ്പൂര്‍ണ വൈദ്യുതീകരണ പ്രഖ്യാപനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതരസംസ്ഥാനങ്ങളില്‍നിന്നും വിഭിന്നമായി കേരളത്തില്‍ 20ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് വൈദ്യുതി എത്തിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തി. സെക്രട്ടേറിയറ്റിന്‍െറ മുന്നില്‍ വനിത എന്‍ജിനീയര്‍ കൈക്കൂലി വാങ്ങുന്നത് കണ്ടുപിടിക്കാന്‍ ചീഫ് സെക്രട്ടറിക്കോ ഉദ്യോഗസ്ഥന്മാര്‍ക്കോ കഴിഞ്ഞില്ല. എന്നാല്‍, സാധാരണക്കാരാണ് കാമറയിലൂടെ ഇത് കണ്ടുപിടിച്ചത്. ഇടതുപക്ഷത്തിന് വേഗം പോരെന്ന് പറയുന്നവര്‍ വേഗത്തില്‍ പോയത് കണ്ടതാണ്. സമ്പൂര്‍ണ പാര്‍പ്പിടപദ്ധതി ഉടന്‍ നടപ്പാക്കും. വെളിയിടവിസര്‍ജനമുക്ത പദ്ധതി മോദിയുടെ നാട്ടില്‍ നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. സമ്പൂര്‍ണമെന്നൊക്കെ പറയുകയല്ല ചെയ്തുകാണിക്കുകയാണ് കേരള സര്‍ക്കാര്‍ ചെയ്യുന്നത്. അടിസ്ഥാന പദ്ധതികള്‍ നടപ്പാക്കുകയാണ് സര്‍ക്കാറിന്‍െറ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. നൂറനാട് പടനിലത്ത് നടന്ന ചടങ്ങില്‍ ആര്‍. രാജേഷ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഭരണിക്കാവ് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് രജനി ജയദേവ് , മാവേലിക്കര നഗരസഭ ചെയര്‍പേഴ്സണ്‍ ലീല അഭിലാഷ്, മാവേലിക്കര ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ. രഘുപ്രസാദ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റുമാരായ ശാന്ത ഗോപാലകൃഷ്ണന്‍, ഓമന വിജയന്‍, വി. ഗീത, ജി. മുരളി, വത്സല സോമന്‍, ഷൈല ലക്ഷ്മണന്‍, ജില്ല പഞ്ചായത്ത് അംഗങ്ങളായ കെ. സുമ, വിശ്വന്‍ പടനിലം, ജേക്കബ് ഉമ്മന്‍, ജിബിന്‍ പി.വര്‍ഗീസ്, അരിതബാബു, സംഘാടക സമിതി കണ്‍വീനര്‍ പി. അശോകന്‍ നായര്‍, സി.വി.നന്ദന്‍, വി.പി. മധുകുമാരി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.