ചേര്‍ത്തല: കണിച്ചുകുളങ്ങര സര്‍വിസ് സഹകരണ ബാങ്കില്‍ സ്വര്‍ണപണയത്തിലൂടെ നടത്തിയ തട്ടിപ്പ് തുടര്‍ പരിശോധനയില്‍ 1.75 കോടിയായി വര്‍ധിച്ചു. രണ്ടു ജീവനക്കാരാണ് തട്ടിപ്പിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ഇവരെ ഭരണസമിതി സസ്പെന്‍ഡ് ചെയ്തിരുന്നു. കോണ്‍ഗ്രസ് ഭരണത്തിന് കീഴിലാണ് ബാങ്ക്. സ്വര്‍ണം ഈടില്ലാതെ പലപേരുകളില്‍ വായ്പയെടുത്താണ് തട്ടിപ്പ് നടത്തിയിട്ടുള്ളത്. ഇതിനൊപ്പം ചിട്ടികളുടെ ഈടിന്‍െറ മറവിലും 15 ലക്ഷത്തിന്‍െറ തട്ടിപ്പ് നടത്തിയിട്ടുണ്ട്. ഇതിനിടെ ബാങ്കില്‍ നടന്ന ക്രമക്കേടില്‍ അന്വേഷണം ആവശ്യപ്പെട്ട് ഭരണസമിതി മാരാരിക്കുളം പൊലീസില്‍ പരാതി നല്‍കി. പ്രസിഡന്‍റ് വി.എം. പ്രതാപന്‍ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിലത്തെിയാണ് ഭരണ സമിതിയംഗങ്ങള്‍ പരാതി നല്‍കിയത്. സഹകരണ സംഘം രജിസ്ട്രാറുടെ നിര്‍ദേശ പ്രകാരം സഹകരണ വകുപ്പ് ജീവനക്കാര്‍ നടത്തിയ വിശദമായ പരിശോധനയിലാണ് കോടികളുടെ തട്ടിപ്പ് പുറത്തുവന്നത്. ചേര്‍ത്തല താലൂക്കില്‍ മാത്രം മൂന്നു ബാങ്കുകളിലെ സ്വര്‍ണ പണയത്തിലെ പ്രശ്നങ്ങള്‍ പരിശോധനയില്‍ പുറത്തുവന്നിരുന്നു. കണിച്ചുകുളങ്ങരയിലെ അന്വേഷണം വ്യാഴാഴ്ച തന്നെ പൂര്‍ത്തിയാക്കുമെന്നാണ് സഹകരണ വകുപ്പധികൃതര്‍ പറയുന്നത്. ഇതിനുശേഷം അന്വേഷണ റിപ്പോര്‍ട്ട് ജോയന്‍റ് രജിസ്ട്രാര്‍ക്ക് സമര്‍പ്പിക്കും. കണിച്ചുകുളങ്ങര സര്‍വിസ് സഹകരണ ബാങ്കിലെ വന്‍അഴിമതിയെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് സി.പി.ഐ ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ് ആവശ്യപ്പെട്ടു. ഇതോടെ കോണ്‍ഗ്രസ് നേതാക്കള്‍ നയിക്കുന്ന ജില്ലയിലെ നാലാമത്തെ ബാങ്കിലെ അഴിമതിയാണ് പുറത്തുവന്നിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അഴിമതിക്ക് നേതൃത്വം നല്‍കിയ മറ്റൊരു ബാങ്കായ ശ്രീകണ്ടമംഗലം സര്‍വിസ് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് പിരിച്ചു വിടണമെന്നാവശ്യപ്പെട്ട് 13ന് സി.പി.ഐ സമരം ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.