സന്തുലിത പാഠം പകര്‍ന്ന് ജമാഅത്തെ ഇസ്ലാമി ജില്ല സമ്മേളനം ഇന്ന്

വടുതല: സന്തുലിത പാഠം പകര്‍ന്ന് ജമാഅത്തെ ഇസ്ലാമി ജില്ല സമ്മേളനം ഞായറാഴ്ച. നവോത്ഥാനത്തിന്‍െറ പുതിയ തലമുറ ഇന്നും സജീവമായ വടുതലയുടെ മണ്ണില്‍ ജില്ല സമ്മേളനം പുതുചരിത്രം കുറിക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. ഒരുമയുടെയും സമാധാനത്തിന്‍െറയും ആവശ്യകതയെക്കുറിച്ച് ഓര്‍മിപ്പിക്കുന്ന മഹാസമ്മേളനമാണിത്. സമ്മേളനത്തിന്‍െറ വിജയത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാണ് ആഴ്ചകളായി നടന്നുവന്നത്. സമ്മേളന നഗരിയായ വടുതല ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മൈതാനത്തേക്ക് പ്രവര്‍ത്തകരും അനുഭാവികളുമെല്ലാം എത്തിത്തുടങ്ങി. ഏഴായിരത്തോളം പേരാണ് ഒത്തുചേരുക. മഗ്രിബ്, ഇശാ നമസ്കാരങ്ങള്‍ മൈതാനത്ത് നടക്കും. വൈകുന്നേരം നാലിന് അഖിലേന്ത്യ അസി. അമീര്‍ സയ്യിദ് സആദത്തുല്ല ഹുസൈനി (ഹൈദരാബാദ്) ഉദ്ഘാടനം ചെയ്യും. ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ് അധ്യക്ഷത വഹിക്കും. ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി മുഖ്യാതിഥിയാകും. സമ്മേളന ഉപഹാരമായ സേവന പദ്ധതി മൈത്രി ലൈഫ് കെയര്‍ പ്രഖ്യാപനം എ.എം. ആരിഫ് എം.എല്‍.എ നിര്‍വഹിക്കും. മുന്‍ അഖിലേന്ത്യ അസി. അമീര്‍ പ്രഫ. കെ.എ. സിദ്ദീഖ് ഹസന്‍ മുഖ്യപ്രഭാഷണം നടത്തും. അന്തര്‍ദേശീയ പണ്ഡിതസഭ പ്രസിഡന്‍റ് ഡോ. അലി മുഹ്യിദ്ദീന്‍ ഖുറദാഗി (ഖത്തര്‍) സമ്മേളനത്തെ അഭിസംബോധന ചെയ്യും. അസി. അമീര്‍ വി.ടി. അബ്ദുല്ലക്കോയ തങ്ങള്‍, സെക്രട്ടറി ഷിഹാബ് പൂക്കോട്ടൂര്‍, എസ്.ഐ.ഒ ദേശീയ പ്രസിഡന്‍റ് നഹാസ് മാള, സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് ടി. ശാക്കിര്‍, ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം സംസ്ഥാന സമിതി അംഗം കെ.ടി. നസീമ, ജി.ഐ.ഒ സംസ്ഥാന സമിതി അംഗം യു. ആബിദ, ഇത്തിഹാദുല്‍ ഉലമ ജനറല്‍ സെക്രട്ടറി കെ.എം. അശ്റഫ്, ജില്ല സെക്രട്ടറി നവാസ് ജമാല്‍ തുടങ്ങിയവര്‍ സംസാരിക്കും. ജില്ല വനിത വിഭാഗം പ്രസിഡന്‍റ് കെ.കെ. സഫിയ, സോളിഡാരിറ്റി ജില്ല പ്രസിഡന്‍റ് ടി.എ. ഫയാസ്, എസ്.ഐ.ഒ ജില്ല പ്രസിഡന്‍റ് ഫാജിദ് ഇഖ്ബാല്‍, ജി.ഐ.ഒ ജില്ല പ്രസിഡന്‍റ് സുമയ്യ സുബൈര്‍ എന്നിവര്‍ പ്രമേയങ്ങള്‍ അവതരിപ്പിക്കും. ജമാഅത്തെ ഇസ്ലാമി മുന്‍ ജില്ല പ്രസിഡന്‍റ് കെ.ബി. അബ്ദുല്ല സമാപന പ്രാര്‍ഥന നടത്തും. ജില്ല പ്രസിഡന്‍റ് ഹക്കീം പാണാവള്ളി സ്വാഗതവും സമ്മേളന ജനറല്‍ കണ്‍വീനര്‍ യു. ഷൈജു നന്ദിയും പറയും. സമ്മേളനം www.facebook.com/jihalappuzha ഫേസ്ബുക്ക് പേജില്‍ തത്സമയം ലഭ്യമാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.