ആലപ്പുഴ: കടല്‍ത്തീര സംരക്ഷണത്തിന് തീരദേശ ഗ്രാമങ്ങളില്‍ കണ്ടല്‍ച്ചെടികളും കാറ്റാടിമരങ്ങളും വെച്ചുപിടിപ്പിക്കാന്‍ പദ്ധതിയൊരുങ്ങുന്നു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെയാണ് തീരദേശ ഗ്രാമപഞ്ചായത്തുകളില്‍ കണ്ടല്‍ വെച്ചുപിടിപ്പിക്കാന്‍ ലക്ഷ്യമിടുന്നത്. 124 പ്രവൃത്തികളാണ് ഇതിന്‍െറ ഭാഗമായി തൊഴിലുറപ്പ് പദ്ധതിയിലൂടെ നടപ്പാക്കുക. മണ്ണൊലിപ്പ് തടഞ്ഞ് കടലാക്രമണത്തില്‍നിന്ന് തീരത്തെ രക്ഷിക്കാനും ജൈവ ആവാസവ്യവസ്ഥ സംരക്ഷിക്കാനും കണ്ടല്‍ച്ചെടികള്‍ക്ക് കഴിയും. കടലില്‍ വേലിയേറ്റ-വേലിയിറക്ക പ്രദേശത്തും നദിയും കായലും കടലില്‍ ചേരുന്ന സ്ഥലത്തും കണ്ടല്‍ വളര്‍ത്താം. ഉപ്പുകലര്‍ന്ന വെള്ളത്തില്‍ വളരുന്ന കണ്ടല്‍ നിത്യഹരിത സ്വഭാവമുള്ളവയാണ്. മത്സ്യങ്ങള്‍ക്കും ജലജീവികള്‍ക്കും ആവാസ വ്യവസ്ഥയൊരുക്കുന്ന ഇവ പ്രകൃതിയുടെ നഴ്സറിയെന്നാണ് അറിയപ്പെടുന്നത്. കേരളത്തില്‍ 17 ചതുരശ്ര കി.മീ. സ്ഥലത്താണ് നിലവില്‍ കണ്ടല്‍ക്കാടുള്ളത്. ആലപ്പുഴയില്‍ 90 ഹെക്ടറിലുണ്ടെന്നാണ് കണക്ക്. മത്സ്യസമ്പത്തിന്‍െറ ഉറവിടമായ കണ്ടല്‍ക്കാടുകള്‍ ദേശാടനപ്പക്ഷികളുടെയും ജലപക്ഷികളുടെയും ആവാസകേന്ദ്രമാണ്. മലിനീകരണം, കരയിടിച്ചില്‍, ഉപ്പുവെള്ളത്തിന്‍െറ കയറ്റം, വെള്ളപ്പൊക്കം, സൂനാമി എന്നിവയെ തടയുന്നു. തമിഴ്നാട്ടില്‍ ചെന്നൈ പിച്ചാവരം, മുത്തുപേട് എന്നീ സ്ഥലങ്ങളെ സൂനാമി ദുരന്തം ഏറെ ബാധിക്കാതിരുന്നത് അവിടെയുള്ള കണ്ടല്‍ക്കാടുകള്‍ മൂലമാണ്. കണ്ടലിന്‍െറ വേരുകള്‍ മണ്ണിനെയും മറ്റുവസ്തുക്കളെയും പിടിച്ചുനിര്‍ത്തി കരയെ സംരക്ഷിക്കുന്നതിനൊപ്പം വെള്ളം അരിച്ച് ശുദ്ധീകരിക്കും. മത്സ്യങ്ങള്‍ക്ക് പ്രജനന സൗകര്യം ഒരുക്കും. 43 ഇനങ്ങളില്‍പെട്ട കണ്ടലുകളാണ് കേരള തീരത്ത് കണ്ടുവരുന്നത്. തീരപ്രദേശത്തെ കണ്ടല്‍ക്കാടുകള്‍ ജലത്തില്‍നിന്ന് കര പ്രദേശത്തേക്ക് വ്യാപിക്കുന്ന ഉപ്പിന്‍െറ അംശം തടയുന്നു. ഓരുജലവും ശുദ്ധജലവും തമ്മിലെ സന്തുലനം സാധ്യമാക്കാന്‍ കണ്ടലിന് കഴിവുണ്ട്. ജില്ലയില്‍ പുന്നപ്ര തെക്ക് പഞ്ചായത്തിലും പട്ടണക്കാട്ടും തീരദേശത്ത് തൊഴിലുറപ്പിലൂടെ കണ്ടല്‍ വെച്ചുപിടിപ്പിച്ചിട്ടുണ്ട്. പട്ടണക്കാട്ട് കണ്ടല്‍ നഴ്സറിയും ആരംഭിച്ചിട്ടുണ്ട്. കണ്ടല്‍ ശാസ്ത്രീയമായി വെച്ചുപിടിപ്പിക്കാനും ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ക്കും ഗ്രാമപഞ്ചായത്തുകള്‍ക്ക് പി.വി.കെ.കെ. പണിക്കര്‍, ചീഫ് ഓര്‍ഗനൈസര്‍, ഒൗഷധ സസ്യകൃഷി, ആലപ്പുഴ-3 വിലാസത്തില്‍ ബന്ധപ്പെടാം. ഫോണ്‍: 9846630678. സാമൂഹിക വനവത്കരണ വിഭാഗത്തിന്‍െറ ഹരിതതീരം പദ്ധതിയുടെ ഭാഗമായാണ് കാറ്റാടിമരങ്ങള്‍ വെച്ചുപിടിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.