കൊ​ച്ചി​യി​ലെ മ​യ​ക്കു​മ​രു​ന്ന്​ വേ​ട്ട: അ​ന്വേ​ഷ​ണം ജി​ല്ല​യി​ലേ​ക്ക് വ്യാ​പി​പ്പി​ക്കു​ന്നു

വടുതല: കൊച്ചിയില്‍ ഒരുകോടിയോളം രൂപ വിലവരുന്ന ലഹരിവസ്തുക്കളുമായി ഒരാള്‍ പിടിയിലായതിനെ തുടര്‍ന്നുള്ള അന്വേഷണം ജില്ലയിലേക്ക് വ്യാപിപ്പിക്കുന്നു. ഗോവ കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് വിൽപന സംഘത്തിലെ പ്രധാനിയായ കുമ്പളം ബ്ലായിത്തറ സനീഷിനെയാണ് (32) വ്യാഴാഴ്ച എക്‌സൈസ് സംഘം പിടികൂടിയത്. ലഹരിവസ്തുക്കള്‍ ശേഖരിക്കാൻ എട്ടുതവണ ഗോവ സന്ദര്‍ശിച്ച പ്രതിക്ക് ജില്ലയിലെ പ്രധാന ലഹരി ഇടപാടുകാരുമായി ബന്ധമുണ്ടെന്ന് അന്വേഷണ സംഘം കരുതുന്നു. ആഡംബര കാർ മാര്‍ഗം കൊച്ചിയിലേക്കും പരിസരപ്രദേശങ്ങളിലേക്കും ലഹരി കടത്തുന്ന സനീഷ് ജില്ലയിലെ ചെറുകിട വിൽപനക്കാര്‍വഴി പ്രഫഷനൽ കോളജ് വിദ്യാര്‍ഥികള്‍ക്കും ഉന്നതരുടെ മക്കള്‍ക്കും ലഹരിമരുന്നുകള്‍ വിതരണം ചെയ്തതായി സൂചനയുണ്ട്. കുമ്പളം സ്വദേശിയായ പ്രതിക്ക് അരൂര്‍ മേഖലയില്‍ സുഹൃദ് വലയമുണ്ടെന്നും എക്‌സൈസ് സംഘത്തിന് അറിവ് ലഭിച്ചിട്ടുണ്ട്. പ്രതിയെ വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി കസ്റ്റഡിയില്‍ വാങ്ങും. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഇതുമായി ബന്ധമുള്ള കൂടുതല്‍ പേരെ കുടുക്കാനാകുമെന്ന് പൊലീസ് കരുതുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.