വേ​ന​ൽ​ച്ചൂ​ട് : വ​ട​ക്ക​ൻ മേ​ഖ​ല​യി​ൽ ചി​ക്ക​ന്‍പോ​ക്‌​സ് പ​ട​രു​ന്നു

വടുതല: വേനൽ കടുത്തതോടെ വടക്കൻ മേഖലയിൽ ചിക്കന്‍പോക്‌സ് പടരുന്നു. പാണാവള്ളി, തൈക്കാട്ടുശ്ശേരി, അരൂക്കുറ്റി പഞ്ചായത്തുകളിലാണ് ചിക്കന്‍പോക്‌സ് പടര്‍ന്നുപിടിക്കുന്നത്. കൊതുകുശല്യവും ചൂടും ഏറിയതോടെ രോഗം മറ്റ് സ്ഥലങ്ങളിലേക്ക് വ്യാപിക്കുമെന്ന ഭീതിയിലാണ് ജനം. രോഗം പടരുന്ന പ്രദേശങ്ങളില്‍നിന്നും പലരും ബന്ധുക്കളുടെ വീടുകളിലേക്ക് അഭയം തേടുകയാണ്. രോഗമുള്ളവര്‍ പലരും മറച്ചുവെക്കുകയും പൂർണമായും രോഗം മാറാതെ പുറത്ത് സഞ്ചരിക്കുകയും ചെയ്യുന്നതാണ് ചിക്കന്‍പോക്സ് കൂടുതലായി വ്യാപിക്കാന്‍ കാരണമെന്ന് ഡോക്ടർമാർ പറയുന്നു. സാധാരണ ഒരുപ്രദേശത്ത് രോഗം വരുമ്പോള്‍ ആശപ്രവര്‍ത്തകരും ആരോഗ്യവകുപ്പ് അധികൃതരും സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് ബോധവത്കരണവും പ്രതിരോധമരുന്ന് വിതരണം നടത്തലുമാണ് പതിവ്. എന്നാല്‍, ആരോഗ്യപ്രവർത്തകർ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. രോഗവിവരം കൃത്യമായി അറിയിക്കാനാണ് ആശപ്രവര്‍ത്തകരെ നിയോഗിച്ചിരിക്കുന്നത്. ഇവര്‍ യഥാസമയം ആരോഗ്യവകുപ്പിന് വിവരം കൈമാറുന്നിെല്ലന്നും ആക്ഷേപമുണ്ട്. മുന്‍കാലങ്ങളില്‍ രോഗം പടരുമ്പോള്‍ ആരോഗ്യവകുപ്പ് സ്ഥലത്തെത്തി ബോധവത്കരണ ക്ലാസുകളും മെഡിക്കല്‍ ക്യാമ്പുകളും സംഘടിപ്പിക്കുമായിരുന്നു. പ്രതിരോധ മരുന്നുകളും പുകക്കാനുള്ള മരുന്നുകളും നല്‍കുമായിരുന്നു. ഇപ്പോള്‍ ബോധവത്കരണ ക്ലാസുകളോ മരുന്നുകളോ നല്‍കുന്നില്ലെന്ന പരാതിയും ഉയരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.