ആലപ്പുഴ: ബീച്ചിലൂടെയുള്ള എലിവേറ്റഡ് ഹൈവേയുടെ നിര്‍മാണം പൂര്‍ത്തിയാകുംവരെ ബീച്ച് റോഡിലേക്കുള്ള വിനോദസഞ്ചാരികളുടെ വാഹനങ്ങള്‍ നിയന്ത്രിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കുണ്ടുംകുഴിയുമായ റോഡിനെക്കുറിച്ച് ധാരണയില്ലാതെ മറ്റുസ്ഥലങ്ങളില്‍നിന്ന് എത്തുന്ന വാഹനങ്ങള്‍ വൻ ഗതാഗതക്കുരുക്കാണ് സൃഷ്ടിക്കുന്നത്. പഴയ റോഡിെൻറ നടുവിലൂടെയാണ് എലിവേറ്റഡ് പാതയുടെ കൂറ്റൻ തൂണുകള്‍ നിർമിക്കുന്നത്. നിര്‍മാണപ്രവര്‍ത്തനങ്ങളാൽ തിരക്കേറിയ റോഡിലേക്ക് ബീച്ചിലേക്കുള്ള സന്ദര്‍ശകരുടെ ആയിരക്കണക്കിന് വാഹനങ്ങളാണ് നിയന്ത്രണമില്ലാതെ എത്തുന്നത്. തൂണും കമ്പികളും കുഴിയും പൂഴിയും നിറഞ്ഞയിടത്ത് ഇരുചക്രവാഹനങ്ങള്‍ മുതൽ വലുപ്പമേറിയ ബസുകള്‍വരെ തിങ്ങിനിറയുന്നതാണ് സാഹചര്യം. അപകടങ്ങളും ഇടുങ്ങിയ ഇടങ്ങളില്‍ വാഹനങ്ങള്‍ പരസ്പരം ഉരസുന്നതിനെത്തുടര്‍ന്നുണ്ടാകുന്ന വാക്കേറ്റവും കൈയാങ്കളികളും പതിവാണ്. വേനലവധിയായതോടെ സന്ദര്‍ശകരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. ഉച്ചകഴിയുന്നതോടെ എത്തുന്ന മിക്ക വാഹനങ്ങളും രാത്രി വൈകിയാണ് മടങ്ങിപ്പോകുന്നത്. ഗതാഗതക്കുരുക്കിനൊപ്പം ഗുരുതര ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കുന്നതാണ് ബീച്ചിലെ അന്തരീക്ഷം. പറന്നുപൊങ്ങുന്ന പൂഴി, സിമൻറ് പൊടിയും വാഹനങ്ങളില്‍നിന്നുള്ള അമിത പുകയും വന്‍തോതില്‍ അന്തരീക്ഷ മലിനീകരണം സൃഷ്ടിക്കുന്നുണ്ട്. ജൈവ--അജൈവ മാലിന്യം നിറഞ്ഞനിലയിലാണ് ബീച്ച്. ഇവിടെ എത്തുന്ന കുഞ്ഞുങ്ങള്‍ക്കും പ്രായമായവര്‍ക്കും അസുഖങ്ങള്‍ പെട്ടെന്നാണുണ്ടാകുന്നത്. അപകട സാധ്യതയുള്ള ഉപകരണങ്ങളും യന്ത്രങ്ങളും ഉപയോഗിക്കുന്ന നിര്‍മാണസ്ഥലത്തുനിന്ന് ജനങ്ങളെ അകറ്റി നിർത്താൻ നടപടി സ്വീകരിക്കുന്നതിനൊപ്പം ഇവിടങ്ങളിലെ പാര്‍ക്കിങ് നിരോധിക്കേണ്ടതുമുണ്ട്. സമീപത്തെ റെയില്‍വേ ലെവല്‍ ക്രോസുകളിലൂടെയുള്ള ഗതാഗതം സുഗമമാകണമെങ്കിലും വാഹനങ്ങളുടെ എണ്ണം നിയന്ത്രിക്കേണ്ടത് ആവശ്യമാണ്. അതേസമയം, വിവിധ കാരണങ്ങളാൽ എലിവേറ്റഡ് ഹൈവേയുടെ നിര്‍മാണം അടുത്തകാലത്ത് പൂര്‍ത്തിയാകാനുള്ള സാധ്യതയില്ല. ഗതാഗതക്കുരുക്കും അന്തരീക്ഷ മലിനീകരണവും രൂക്ഷമായ സാഹചര്യത്തിൽ അത്യാവശ്യമില്ലാതെ വിനോദത്തിന് മാത്രം ബീച്ചിലേക്ക് വാഹനങ്ങളുമായി പോകുന്നതില്‍നിന്ന് പട്ടണവാസികള്‍ സ്വമേധയ ഒഴിഞ്ഞുനിൽക്കണമെന്ന് തത്തംപള്ളി റെസിഡൻറ്സ് അസോസിയേഷൻ അഭ്യര്‍ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.