സംസ്​ഥാനവിഹിതം നൽകുന്നതിൽ സർക്കാറിെൻറ അലംഭാവം –എം.പി

ആലപ്പുഴ: കരാറനുസരിച്ച് സംസ്ഥാനവിഹിതം നൽകുന്നതിൽ സർക്കാർ തുടരുന്ന അലംഭാവമാണ് ആലപ്പുഴ ബൈപാസ് നിർമാണം വൈകാൻ കാരണമെന്നാണ് കേന്ദ്രസർക്കാർ അറിയിച്ചതെന്ന് കെ.സി. വേണുഗോപാൽ എം.പി. കേന്ദ്ര ഉപരിതലഗതാഗത മന്ത്രാലയസെക്രട്ടറി സഞ്ജയ് മിത്രയുമായി നടത്തിയ ചർച്ചയിലാണ് കരാറനുസരിച്ച് ആനുപാതികമായി നൽകേണ്ട തുക സംസ്ഥാനം നൽകുന്നില്ലെന്നത് നിർമാണപുരോഗതിയെ ബാധിച്ചതായി കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. കേന്ദ്ര^സംസ്ഥാന സർക്കാറുകൾ തുല്യമായി നിർമാണച്ചെലവ് പങ്കിടുന്ന പദ്ധതിയുടെ കരാർ പ്രകാരം ഇതുവരെ കേന്ദ്രസർക്കാർ 63.43 കോടി കരാറുകാരന് നൽകി. എന്നാൽ, സംസ്ഥാനം 45.27 കോടിമാത്രമാണ് നൽകിയത്. വ്യവസ്ഥപ്രകാരം സംസ്ഥാനം ചെലവഴിക്കേണ്ട തുകയുടെ 50 ശതമാനം മാത്രെമ കരാറുകാരന് നൽകിയുള്ളൂവെന്നും റിപ്പോർട്ടിൽ പറഞ്ഞതായി എം.പി വ്യക്തമാക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.