പാ​ത​യോ​ര​ങ്ങ​ളി​ലെ കൈ​യേ​റ്റം വ്യാ​പാ​രി​ക​ൾ കോ​ട​തി​യെ സ​മീ​പി​ച്ചു; പൊ​ളി​ക്ക​ൽ നി​ർ​ത്തി

വടുതല: പൊതുമരാമത്ത് വകുപ്പുവക റോഡുകളിലെ അനധികൃത കൈയേറ്റങ്ങളും കടകളുടെ നീട്ടുകളും പൊളിക്കല്‍ നിർത്തിെവച്ചു. വ്യാപാരികൾ കോടതിയെ സമീപിച്ചതിനെത്തുടർന്നാണ് കൈയേറ്റങ്ങൾ പൊളിക്കല്‍ നിർത്തിയത്. വടുതലയിലെ വ്യാപാരികളാണ് ആദ്യം പ്രതിഷേധവുമായി രംഗത്തുവന്നത്. തുറവൂർ-തൈക്കാട്ടുശേരി പാതയിൽ, ചേർത്തല-അരൂക്കുറ്റി റോഡ്, അരൂർ ബൈപാസ്-അരൂർ മുക്കം റോഡ്, കുമ്പളങ്ങി-തുറവൂർ റോഡ് എന്നിവിടങ്ങളിലാണ് ഒഴിപ്പിക്കൽ നടപ്പാക്കാൻ തീരുമാനിച്ചത്. ഇപ്രകാരം തുറവൂർ-തൈക്കാട്ടുശേരി റോഡിലെ കൈയേറ്റങ്ങൾ ഏറക്കുറെ ഒഴിപ്പിച്ചു. ചേർത്തല-അരൂക്കുറ്റി റോഡിനിരുവശവും ഒഴിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ വ്യാപാരികൾ ഹർത്താൽ നടത്തി. പിന്നീടാണ് ചേർത്തല കോടതിയെ സമീപിച്ചത്. കോടതി ആവശ്യപ്പെട്ടപ്രകാരം നടപടിയുടെ വിവരങ്ങൾ പൊതുമരാമത്ത് കൈമാറിയിരുന്നു. ദിവസങ്ങൾക്കുള്ളിൽ കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്ന നടപടി പുനരാരംഭിക്കാനും അധികൃതർ നീക്കം നടത്തുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.