ആലപ്പുഴ: ദേശീയ സമ്പാദ്യപദ്ധതിയുടെ കഴിഞ്ഞ സാമ്പത്തികവർഷത്തെ ലക്ഷ്യത്തേക്കാൾ 24 കോടി രൂപ അധികം സമാഹരിക്കാനായതായി ദേശീയ സമ്പാദ്യപദ്ധതി ഡെപ്യൂട്ടി ഡയറക്ടർ എ.എം. മുഹമ്മദ്. 100 കോടി ലക്ഷ്യമിട്ട സ്ഥാനത്ത് മാർച്ചിൽ അറ്റ നിക്ഷേപമായി 154.82കോടി നേടാനായി. സേവിങ്സ് ബാങ്ക് നിക്ഷേപം ഒഴിവാക്കിയാൽപോലും സാമ്പത്തികവർഷം അവസാനിച്ചപ്പോൾ 124.05 കോടിയുടെ സമാഹരണം നടത്തി. ലക്ഷ്യമിട്ടതിെൻറ 124 ശതമാനമാണ് കൈവരിച്ച നേട്ടം. സേവിങ്സ് ബാങ്കുകൾ ഉൾപ്പെടെ 10 പദ്ധതികളാണ് ദേശീയ സമ്പാദ്യപദ്ധതിയിൽ ഉള്ളത്. ഇതിൽ റിക്കറിങ് ഡെപ്പോസിറ്റ്, സേവിങ്സ് ബാങ്ക് എന്നിവക്കാണ് ആകർഷണം കൂടുതൽ. ഇക്കുറി റിക്കറിങ് ഡെപ്പോസിറ്റ് വിഭാഗത്തിൽ 58.94 കോടി രൂപയുടെ അറ്റാദായം ഉണ്ടാക്കാനായി. സേവിങ്സ് ബാങ്കിൽ 30.769 കോടി രൂപയാണ് നേട്ടം. 527.772 കോടി രൂപയാണ് സേവിങ്സ് ബാങ്കിലെ ആകെ വരവ്. റിക്കറിങ് ഡെപ്പോസിറ്റിലിത് 356.178 കോടിയാണ്. എൻ.എസ്.എസ് 92, 87 എന്നീ പദ്ധതികളോട് ജനങ്ങൾക്ക് താൽപര്യമില്ലെന്നാണ് വ്യക്തമാകുന്നത്. സീനിയർ- സിറ്റിസൺ സേവിങ്സ് പദ്ധതിയിൽ (എസ്.സി.എസ്.എസ്) 23.596 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തികവർഷം അറ്റ നിക്ഷേപമുണ്ടായത്. ടൈം ഡെപ്പോസിറ്റിൽ 12.463 കോടി രൂപയും കിസാൻ വികാസ് പത്രയിൽ 9.875 കോടി രൂപയും അറ്റ നിക്ഷേപമായി സ്വീകരിക്കാനായി. ദേശീയ സമ്പാദ്യ സർട്ടിഫിക്കറ്റിൽ 6.039 കോടി രൂപയും പബ്ലിക് േപ്രാവിഡൻറ് ഫണ്ടിൽ 3.458 കോടിയും അറ്റ നിക്ഷേപമായി ലഭിച്ചു. സുകന്യ സമൃദ്ധി യോജന പദ്ധതിയിൽ 25.018 കോടി ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.