കു​ട്ട​നാ​ട്ടി​ൽ ക​ർ​ഷ​ക​​രെ കൊ​ള്ള​യ​ടി​ക്കാ​ൻ മി​ല്ലു​ട​മ​ക​ളു​ടെ ആ​സൂ​ത്രി​ത നീ​ക്കം

കുട്ടനാട്: കുട്ടനാട്ടില്‍ കൊയ്ത്ത് പൂര്‍ത്തിയാക്കിയ പാടശേഖരങ്ങളിലെ നെല്ല് കൃത്യസമയത്ത് സംഭരിക്കാത്തത് കര്‍ഷകരെ വലക്കുന്നു. കിഴക്കേക്കര പുളിക്കക്കടവ് പാടശേഖരത്തിലെ 195 ഏക്കറിലെ കൊയ്ത നെല്ല് 13 ദിവസമായി പാടശേഖരത്ത് കെട്ടിക്കിടക്കുകയാണ്. മില്ലുടമകള്‍ 20 കിലോവരെ കിഴിവ് ആവശ്യപ്പെടുന്നതാണ് പ്രശ്‌നമായത്. മില്ലുടമകൾ സംഘടിതമായി കർഷകരെ കൊള്ളയടിക്കാൻ ശ്രമിക്കുേമ്പാൾ പാഡി ഓഫിസര്‍മാര്‍ വിഷയത്തില്‍ ഇടപെടുന്നില്ലെന്നും പരാതിയുണ്ട്. ഇതിൽ ഒത്തുകളിയും സംശയിക്കുന്നു. നേരേത്ത കൊയ്ത്ത് പൂര്‍ത്തിയാക്കിയ പല പാടശേഖരങ്ങളിലെയും നെല്ല് മില്ലുടമകളുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് കെട്ടിക്കിടക്കുന്ന സ്ഥിതി ഉണ്ടായിരുന്നു. അപ്പോഴെല്ലാം മന്ത്രിതല ഇടപെടലുകള്‍ ഉണ്ടാകുമ്പോഴാണ് സംഭരിക്കാന്‍ തയാറായത്. ഇത് ഇപ്പോള്‍ എല്ലാ പാടശേഖരങ്ങളിലും ആവര്‍ത്തിക്കുെന്നന്നാണ് പാടശേഖര സമിതി ഭാരവാഹികള്‍ പറയുന്നത്. മഴ എത്തിയതോടെ കര്‍ഷകര്‍ ആശങ്കയിലുമാണ്. പ്രശ്‌നത്തിന് ഉടൻ പരിഹാരമായില്ലെങ്കില്‍ പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കാനൊരുങ്ങുകയാണ് കര്‍ഷകര്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.