ചെങ്ങന്നൂര്‍: പുരാവസ്തു വകുപ്പിന്‍െറ സംരക്ഷിത സ്മാരകമായ മുതവഴി ശ്രീകുമാരമംഗലം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഇറിഡിയം ലോഹം ഉണ്ടെന്ന് കരുതപ്പെടുന്ന അമൂല്യ താഴികക്കുടം മോഷ്ടിക്കാന്‍ ശ്രമം. ക്ഷേത്രത്തിന് മുകളില്‍നിന്ന് ഇളക്കിയെടുത്ത താഴികക്കുടം ഉപേക്ഷിച്ച നിലയില്‍ ക്ഷേത്രത്തിനു സമീപം കണ്ടത്തെി. രണ്ടു നിലകളിലായുള്ള ശ്രീകോവിലിന്‍െറ പടിഞ്ഞാറു ഭാഗത്താണ് താഴികക്കുടം കണ്ടത്തെിയത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. രാവിലെ ക്ഷേത്രത്തിലത്തെിയ ഭക്തരാണ് കണ്ടത്. 40 അടിയോളം ഉയരമുള്ള ക്ഷേത്ര ശ്രീകോവിലിന് മുകളിലായിരുന്നു താഴികക്കുടം സ്ഥാപിച്ചിരുന്നത്. അത് ഒടിച്ചെടുക്കുകയായിരുന്നു. താഴികക്കുടത്തോട് ചേര്‍ന്നുള്ള ചെമ്പുപാകിയ മേല്‍ക്കൂരയില്‍ കയറാന്‍ കഴിയാഞ്ഞതിനാല്‍ താഴെനിന്ന് കയറുകെട്ടി വലിച്ചാണ് ഒടിച്ചെടുത്തതെന്ന് പൊലീസ് കരുതുന്നു. ചെങ്ങന്നൂര്‍ ഡിവൈ.എസ്.പി കെ. ശിവസുതന്‍പിള്ള ഉള്‍പ്പെടെയുള്ള പൊലീസ് സംഘം സ്ഥലത്തത്തെി. തുടര്‍ന്ന് ആലപ്പുഴയില്‍നിന്ന് വിരലടയാള വിദഗ്ധര്‍ സ്ഥലത്തത്തെി പരിശോധന നടത്തി. കുറച്ചുദിവസം മുമ്പ് ക്ഷേത്ര ശ്രീകോവിലിന്‍െറ തെക്കു ഭാഗത്തും കിഴക്ക് ഭാഗത്തുമുള്ള താഴത്തെ നിലയിലുള്ള മേല്‍ക്കൂരയുടെ ഓടുകള്‍ പൊട്ടിയിരുന്നു. മോഷണത്തിനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി സംശയം തോന്നിയ ക്ഷേത്ര ഭരണസമിതി പൊലീസിനെയും വിവരം ധരിപ്പിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് രാത്രികാല റോന്തുചുറ്റല്‍ ശക്തമാക്കിയിരുന്നു. 2008 നവംബറിലാണ് ക്ഷേത്രത്തിലെ താഴികക്കുടത്തില്‍ ഇറിഡിയത്തിന്‍െറ സാന്നിധ്യം ഉണ്ടെന്ന വാര്‍ത്ത പുറത്തുവരുന്നത്. തുടര്‍ന്ന് കോടികള്‍ വാഗ്ദാനം നല്‍കി ഇടനിലക്കാരും രംഗത്തുവന്നു. താഴികക്കുടം തട്ടിയെടുക്കാനുള്ള നിരവധി കവര്‍ച്ചാശ്രമങ്ങള്‍ ക്ഷേത്രത്തില്‍ നടന്നിരുന്നു. പലപ്പോഴും നാട്ടുകാരാണ് ഈ ശ്രമങ്ങള്‍ പരാജയപ്പെടുത്തിയത്. 2011 ഒക്ടോബര്‍ 20ന് പുലര്‍ച്ചെ താഴികക്കുടത്തിന്‍െറ മകുടം മോഷണം പോയിരുന്നു. തുടര്‍ന്ന് മൂന്നാംദിവസം ക്ഷേത്രത്തിന് സമീപത്തുള്ള വീട്ടില്‍ മകുടം ഉപേക്ഷിച്ച നിലയില്‍ പൊലീസ് കണ്ടത്തെുകയായിരുന്നു. ഈ സംഭവത്തില്‍ മുമ്പ് ഊരാഴ്മ അവകാശം ഉണ്ടായിരുന്ന ആള്‍ ഉള്‍പ്പെടെ ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് രണ്ട് വര്‍ഷം മുമ്പാണ് താഴികക്കുടം പുന$പ്രതിഷ്ഠിച്ചത്. സി.ഐ ടി. മനോജ്, എസ്.ഐ എം. സുധിലാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചു. തഹസില്‍ദാര്‍ പി.എന്‍. സാനു സ്ഥലം സന്ദര്‍ശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.