ആലപ്പുഴ: എല്ലാ സ്കൂളുകളിലും ഗാന്ധി ഓര്‍മ മരം നട്ടും ശുചിത്വ-ലഹരിവിരുദ്ധ പരിപാടികള്‍ക്ക് പ്രാധാന്യം നല്‍കിയും ജില്ലയില്‍ ഗാന്ധി ജയന്തി വാരാഘോഷം വിപുലമായി സംഘടിപ്പിക്കും. ഒക്ടോബര്‍ രണ്ടു മുതല്‍ എട്ടുവരെയാണ് വാരാഘോഷം. കലക്ടറേറ്റില്‍ കലക്ടര്‍ വീണ എന്‍. മാധവന്‍െറ അധ്യക്ഷതയില്‍ കൂടിയ ആലോചനാ യോഗം പരിപാടികള്‍ക്ക് രൂപംനല്‍കി. ജില്ലാതല ഉദ്ഘാടനം രണ്ടിന് രാവിലെ ഒമ്പതിന് കലക്ടറേറ്റിലെ ഗാന്ധിസ്മാരക മണ്ഡപത്തില്‍ നടക്കും. ശേഷം എക്സൈസ് വകുപ്പിന്‍െറ ലഹരിവിരുദ്ധ സൈക്കിള്‍ റാലി ഫ്ളാഗ്ഓഫ് ചെയ്യും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസിന്‍െറ ആഭിമുഖ്യത്തില്‍ ഗാന്ധിജിയുടെ ചിത്രപ്രദര്‍ശനം സംഘടിപ്പിക്കും. വൈകുന്നേരം 5.30ന് കലക്ടറേറ്റിലെ വേദിയില്‍ ദീപാഞ്ജലിയും കാവ്യാഞ്ജലിയും നടക്കും. ജില്ലാ സാക്ഷരതാ മിഷന്‍െറ ആഭിമുഖ്യത്തില്‍ സാക്ഷരതാ തുടര്‍ പഠിതാക്കള്‍ക്കായി ജില്ലാതല ഗാന്ധി ക്വിസ് മത്സരം, ഉപന്യാസ മത്സരം എന്നിവ സംഘടിപ്പിക്കും. ചാരുംമൂട് പബ്ളിക് ലൈബ്രറിയില്‍ വൈകുന്നേരം അഞ്ചിന് ഗാന്ധിജി അനുസ്മരണ സമ്മേളനം നടക്കും.മൂന്നിന് സ്കൂളുകളില്‍ ശുചിത്വ ദിനം ആചരിക്കും. അന്ന് സ്കൂളുകളില്‍ ഗാന്ധിജിയുടെ ഓര്‍മയില്‍ ‘ഓര്‍മ മരം’ നടും. ഫലവൃക്ഷത്തൈകളാണ് നടുക.നാലിന് ജില്ലാ-ബ്ളോക്-ഗ്രാമ പഞ്ചായത്തുകളിലും നഗരസഭകളിലും ശുചിത്വ ദിനം ആചരിക്കും. ശുചിത്വമിഷന്‍, നെഹ്റു യുവകേന്ദ്ര എന്നിവയുടെ നേതൃത്വത്തില്‍ ‘ഗാന്ധിജി കണ്ട ശുചിത്വ സ്വപ്നം’ എന്ന വിഷയത്തില്‍ കലവൂരില്‍ സെമിനാര്‍ സംഘടിപ്പിക്കും. അഞ്ചിന് സര്‍ക്കാര്‍ ഓഫിസുകളില്‍ ശുചിത്വദിനം ആചരിക്കും. അന്ന് ആലപ്പുഴ ജവഹര്‍ ബാലഭവനില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായുള്ള ജില്ലാതല ക്വിസ്, ഉപന്യാസരചന, പെയിന്‍റിങ്, പ്രസംഗ മത്സരങ്ങള്‍ നടക്കും. സ്കൂള്‍തലത്തില്‍നിന്ന് വിജയികളായവര്‍ക്ക് പരിപാടിയില്‍ പങ്കെടുക്കാം. സ്കൂള്‍ മേധാവിയുടെ സാക്ഷ്യപത്രം കരുതണം. ആറിന് കുടുംബശ്രീ, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ ചേര്‍ന്ന് പൊതുസ്ഥലങ്ങള്‍ ശുചീകരിക്കും. ഏഴിന് നെഹ്റു യുവകേന്ദ്രയുടെ സഹകരണത്തോടെ നഗരചത്വരത്തിലെ ആര്‍ട്ട് ഗാലറിയില്‍ ഗാന്ധി ചിത്രപ്രദര്‍ശനം സംഘടിപ്പിക്കും. എട്ടിന് ജില്ലാതല സമാപന സമ്മേളനം അമ്പലപ്പുഴ കുഞ്ചുപിള്ള സ്മാരക സ്കൂളില്‍ സംഘടിപ്പിക്കും. യോഗത്തില്‍ കല്ളേലി രാഘവന്‍പിള്ള, ചുനക്കര ജനാര്‍ദനന്‍ നായര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ചന്ദ്രഹാസന്‍ വടുതല, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ജി. ശശിധരന്‍പിള്ള, വി. രാധാകൃഷ്ണന്‍, രവി പാലത്തുങ്കല്‍, എ.ഡി.എം എം.കെ. കബീര്‍, അസിസ്റ്റന്‍റ് എക്സൈസ് കമീഷണര്‍ കെ. ചന്ദ്രപാലന്‍, എ.ഡി.സി (ജനറല്‍) വി. പ്രദീപ് കുമാര്‍, ഉപവിദ്യാഭ്യാസ ഡയറക്ടര്‍ വി. അശോകന്‍, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. രാജേന്ദ്ര കുമാര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ പി.ഡി. സുദര്‍ശനന്‍, സാക്ഷരതാ അസിസ്റ്റന്‍റ് കോഓഡിനേറ്റര്‍ ആര്‍. സിംല എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.