അറബിഭാഷ പഠനവിരുദ്ധ നീക്കത്തില്‍ പ്രതിഷേധം

ആലപ്പുഴ: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍നിന്ന് അറബി പഠനം ഘട്ടംഘട്ടമായി തുടച്ചുനീക്കുന്ന രീതിയിലുള്ള സര്‍ക്കാര്‍ നയത്തില്‍ കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷന്‍ ജില്ലാ കൗണ്‍സില്‍ പ്രതിഷേധിച്ചു. ഭാഷാധ്യാപക സംഘടനയായ കെ.എ.ടി.എഫിനെ ക്യു.ഐ.പി കമ്മിറ്റിയില്‍നിന്നും ഒഴിവാക്കിയ നടപടി പുന$പരിശോധിക്കുക, തസ്തിക നഷ്ടപ്പെട്ടവരുടെ പുനര്‍വിന്യാസത്തില്‍ അറബി അധ്യാപകരോടുള്ള തരംതിരിവ് അവസാനിപ്പിക്കുക, ഭാഷാധ്യാപകരുടെ എച്ച്.എം പ്രമോഷന് ഉതകുന്ന രീതിയില്‍ മുന്‍ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് റദ്ദാക്കിയ നടപടി പുന$പരിശോധിക്കുക, ഒഴിവുള്ള ഭാഷാധ്യാപക തസ്തികകളില്‍ ഉടന്‍ നിയമനം നടത്തുക, നിയമനാംഗീകാരത്തിനുള്ള കാലതാമസം ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗം ഉന്നയിച്ചു. ഭാഷാധ്യാപക പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബുധനാഴ്ച സംസ്ഥാന വ്യാപകമായി നടക്കുന്ന എ.ഇ.ഒ ഓഫിസ് ധര്‍ണയുടെ ഭാഗമായി ആലപ്പുഴ, കായംകുളം എ.ഇ.ഒ ഓഫിസുകള്‍ക്ക് മുന്നില്‍ രാവിലെ പത്തിന് ധര്‍ണ നടത്തും. ആലപ്പുഴയില്‍ ഡി.സി.സി പ്രസിഡന്‍റ് എ.എ. ഷുക്കൂറും കായംകുളത്ത് മുസ്ലിംലീഗ് ജില്ലാ പ്രസിഡന്‍റ് ഇസ്മായില്‍കുഞ്ഞ് മുസ്ലിയാരും ധര്‍ണ ഉദ്ഘാടനം ചെയ്യും. യോഗത്തില്‍ ജില്ലാ പ്രസിഡന്‍റ് എം. അസീസുകുട്ടി അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.പി.എ. ബക്കര്‍, മുഹമ്മദ് ഫൈസല്‍, എം.എ. സൗദ, എസ്. അഹ്മദ്, ഷാഫി പാനൂര്‍, സി.എസ്. ഷിഹാബുദ്ദീന്‍, മുഹമ്മദ് ഷരീഫ്, എം. ഷിഹാബുദ്ദീന്‍, ഫിര്‍ദൗസ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.