മണ്ണഞ്ചേരി: മണ്ണഞ്ചേരി വള്ളക്കടവ് ഉള്‍പ്പെടുന്ന ഭാഗം നവീകരിച്ച് ആലപ്പുഴ മോഡല്‍ നഗരചത്വരമാക്കുമെന്ന് മന്ത്രി ഡോ. ടി.എം. തോമസ് ഐസക്. ഓണോത്സവ് 2016 വ്യാപാരമേളയുടെ ഭാഗമായി വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തില്‍ ആരംഭിച്ച പഴയങ്ങാടി മാള്‍ ആഴ്ചച്ചന്ത സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ആലപ്പുഴ പൈതൃക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആഴ്ചച്ചന്തയെ വിപുലീകരിക്കുന്നതിന്‍െറ കൂടെ പ്രദേശം പൊക്കി ടൈല്‍സ് പാകി ഭംഗിയാക്കും. വൈകുന്നേരങ്ങളില്‍ പൊതുജനത്തിനുകൂടി ഉപകാരമാകുന്ന തരത്തില്‍ ചത്വരമാക്കും. ടൂറിസം പദ്ധതിയില്‍പെടുത്തി തോടുകളുടെ ആഴം കൂട്ടി ബോട്ട് സര്‍വിസ് ആരംഭിക്കും. കായല്‍ മത്സ്യങ്ങള്‍ വില്‍ക്കാന്‍ ഫ്രീസര്‍ സൗകര്യത്തോടെ ഫിഷ്മാള്‍ സജ്ജമാക്കും. ആഴ്ചച്ചന്തയില്‍ മണ്ണഞ്ചേരിയിലെ സ്ഥിരം കച്ചവടക്കാരെകൂടി ഉള്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്‍റ് തങ്കമണി ഗോപിനാഥ്, വൈസ് പ്രസിഡന്‍റ് മഞ്ജു രതികുമാര്‍, ജില്ലാ പഞ്ചായത്തംഗം പി.എ. ജുമൈലത്ത്, അഡ്വ. ആര്‍. റിയാസ്, എം.എസ്. സന്തോഷ്, സി.കെ. രതികുമാര്‍, മുഹമ്മദ് മുസ്തഫ, സിറാജ് കമ്പിയകം, അസ്ലം ബി. കോര്യംപള്ളി, അബ്ദുല്‍ നിസാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.