തിരക്കിന്‍െറ മൂര്‍ധന്യത്തിലേക്ക് നാടും നഗരവും; വിപണിയില്‍ മത്സരച്ചൂട്

ആലപ്പുഴ: ഓണം പടിവാതില്‍ക്കലത്തെി. അതിന്‍െറ പ്രതിഫലനം വിപണിയില്‍ ദൃശ്യമായിത്തുടങ്ങി. തിരക്കോടുതിരക്കെന്ന് പറഞ്ഞാല്‍ പോരാ. അതിനപ്പുറംതന്നെയാണ് ഓരോ നഗരവീഥികളിലും കാണാന്‍ കഴിയുന്നത്. ജനസഞ്ചയത്തിന്‍െറ കുത്തൊഴുക്കില്‍ ഗതാഗതം താറുമാറായി. ആലപ്പുഴ നഗരത്തില്‍ മുല്ലക്കല്‍ തെരുവില്‍ മാത്രമല്ല, സമീപത്തേക്കുള്ള എല്ലാ റോഡുകളും ശനിയാഴ്ച ഉച്ചക്കുശേഷം ജനനിബിഡമായിരുന്നു. വസ്ത്രവ്യാപാര ശാലകളിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. പച്ചക്കറിക്കടകളിലും അങ്ങനെതന്നെ. വസ്ത്രശാലയിലും പച്ചക്കറി മാര്‍ക്കറ്റുകളിലുമാണ് ഭയങ്കര മത്സരം നടക്കുന്നത്. സാധനങ്ങള്‍ വിലകുറച്ച് വില്‍ക്കുന്നെന്ന പ്രതീതി വരുത്തി കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുന്ന തരത്തിലുള്ള വില്‍പനതന്ത്രങ്ങളാണ് വസ്ത്രവ്യാപാരശാലകളില്‍ കാണുന്നത്. പൊലീസിനും ഹോംഗാര്‍ഡുകള്‍ക്കും നിയന്ത്രിക്കാന്‍ കഴിയാത്ത തരത്തിലുള്ള വാഹനങ്ങളുടെ പോക്കുവരവുകളും ജനത്തിരക്കും കാരണം നഗരങ്ങള്‍ വീര്‍പ്പുമുട്ടുകയായിരുന്നു. തിരുവോണം വരെ ഇത് തുടരും. ആവശ്യത്തിന് പൊലീസിനെ ആലപ്പുഴ നഗരത്തില്‍ വിന്യസിച്ചിട്ടുണ്ട്. പക്ഷേ കാര്യങ്ങള്‍ പലപ്പോഴും അവരുടെ നിയന്ത്രണത്തില്‍ എത്തുന്നില്ല. ചേര്‍ത്തല, ഹരിപ്പാട്, കായംകുളം, ചെങ്ങന്നൂര്‍, മാവേലിക്കര നഗരപ്രദേശങ്ങളിലും ഇതേ അവസ്ഥയാണ്. സര്‍ക്കാറിന്‍െറ മേല്‍നോട്ടത്തിലുള്ള പച്ചക്കറി വില്‍പനകേന്ദ്രങ്ങള്‍ കൂടാതെ പതിവുകച്ചവടക്കാരും തങ്ങളുടെതായ പ്രത്യേക സ്റ്റാളുകള്‍ ഓണവിപണിയുടെ ഭാഗമായി പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. മുല്ലക്കല്‍ തെരുവിന്‍െറ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ ഡസന്‍കണക്കിന് കച്ചവടക്കാരാണ് വിരിയും പുതപ്പും കുട്ടികളുടെ റെഡിമേഡ് വസ്ത്രങ്ങളും ജീന്‍സും നൈറ്റിയും ഉള്‍പ്പെടെയുള്ളവയുമായി വലിയ കച്ചവടക്കാരുമായി മത്സരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.