പൂച്ചാക്കല്‍: സംസ്ഥാനത്ത് ജാതീയതയും വര്‍ഗീയതയും ഉറഞ്ഞുതുള്ളുകയാണെന്ന് മന്ത്രി പി. തിലോത്തമന്‍. യുവകലാസാഹിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ‘നമുക്ക് ജാതിയില്ല' വിളംബരത്തിന്‍െറയും മിശ്രഭോജനത്തിന്‍െറയും നൂറാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡോ. പ്രദീപ് കൂടക്കല്‍ അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് ‘ജാതിയല്ല മതമല്ല മനുഷ്യനാണ് പ്രധാനം’ എന്ന സന്ദേശത്തിന്‍െറ കാലിക പ്രാധാന്യത്തെക്കുറിച്ച് യുവകലാ സാഹിതി സംസ്ഥാന സെക്രട്ടറി കെ. ബിനു വിഷയം അവതരിപ്പിച്ചു. കുരീപ്പുഴ ശ്രീകുമാര്‍, പി.കെ. മേദിനി, പി. ജ്യോതിസ്, അഡ്വ. എം.കെ. ഉത്തമന്‍, അഡ്വ. ഡി. സുരേഷ്ബാബു, അഡ്വ. പി.പി. ഗീത, ടി.എസ്. സന്തോഷ് കുമാര്‍, ഡി. ഹര്‍ഷകുമാര്‍, പി.എസ്. ഹരിദാസ്, കെ.കെ. പ്രഭാകരന്‍, കെ.ഇ. കുഞ്ഞുമോന്‍, റഹിം പൂനശേരി തുടങ്ങിയവര്‍ സംസാരിച്ചു. സത്യന്‍ മാപ്ളാട് സ്വാഗതവും ആസിഫ് അലി നന്ദിയും പറഞ്ഞു. പാണാവള്ളി കമ്യൂണിറ്റി ഹാളില്‍ നടന്ന മിശ്രഭോജനം സ്വാതന്ത്ര്യസമര സേനാനിയും വിപ്ളവ ഗായികയുമായ പി.കെ. മേദിനി ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.