എരമല്ലൂര്‍: കഴിഞ്ഞദിവസം വടുതലയില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ കുളത്തില്‍ മുങ്ങിമരിച്ച മുഹമ്മദ് ഫയാസിന്‍െറയും തൗഫീഖ് റഹ്മാന്‍െറയും പേരില്‍ രക്ഷാകര്‍ത്താക്കളും സഹപാഠികളും സമസ്തയുടെ പണ്ഡിതന്മാരും മന്‍ഹജുല്‍ ഇസ്ലാം മദ്റസയില്‍ പ്രാര്‍ഥനസംഗമം നടത്തി. മന്‍ഹജൂല്‍ ഇസ്ലാം മദ്റസയില്‍ മൂന്നാം ക്ളാസില്‍ പഠിച്ചിരുന്ന മുഹമ്മദ് ഫയാസും നദ്വത്തുല്‍ ഇസ്ലാം മദ്റസയില്‍ നാലാം ക്ളാസില്‍ പഠിച്ചിരുന്ന തൗഫീഖ് റഹ്മാനും ഉച്ചക്കുശേഷം സ്കൂള്‍ പരീക്ഷ കഴിഞ്ഞ് മദ്റസയില്‍ വൈകുന്നേരം നാലിനുള്ള ക്ളാസിന് പോകുന്നതിനുമുമ്പ് കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് മരിച്ചത്. മരിച്ച വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ അടിയന്തര സഹായമത്തെിക്കണമെന്ന് ആവശ്യപ്പെട്ട് മുഖമന്ത്രിക്കും കെ.സി. വേണുഗോപാല്‍ എം.പിക്കും എ.എം. ആരിഫ് എം.എല്‍.എക്കും സമസ്തകേരള ജംഇയ്യതുല്‍ മുഅല്ലിമീന്‍ ജില്ലാ കമ്മിറ്റി സന്ദേശം അയച്ചു. സമസ്ത കേരള ജംഇയ്യതുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡന്‍റ് പി.എ. ശിഹാബുദ്ദീന്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.എച്ച്. ജഅ്ഫര്‍ മൗലവി പ്രാര്‍ഥന നടത്തി. ജില്ലാ വര്‍ക്കിങ് സെക്രട്ടറി കെ. ബഷീര്‍ മൗലവി, എന്‍.ബി. നാസറുദ്ദീന്‍ മൗലവി, ചന്തിരൂര്‍ റേഞ്ച് പ്രതിനിധികളായ ഹസന്‍ സക്കാഫി, സുലൈമാന്‍ ദാരിമി, സെയ്തുമുഹമ്മദ് അല്‍ഖാസിമി, അബ്ദുല്‍ ഹക്കീം മുസ്ലിയാര്‍, അബുബക്കര്‍ ബാഖവി, കെ.പി. അബ്ദുല്ല മുസ്ലിയാര്‍, മന്‍ഹജുല്‍ ഇസ്ലാം മദ്റസ മാനേജര്‍ ഷിഹാബുദ്ദീന്‍, സെക്രട്ടറി സക്കീര്‍ അഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.