അമ്പലപ്പുഴ: നട്ടെല്ലിന് ഗുരുതര ‘സ്കോളിയോസിസ് (നട്ടെല്ല് വളയുന്ന) രോഗം ബാധിച്ച വിദ്യാര്‍ഥിനിക്ക് നാട് നാളെ കൈകോര്‍ക്കും. പുന്നപ്ര തെക്ക് പഞ്ചായത്ത് പുത്തന്‍വീട്ടില്‍ ഡി.എല്‍. ജോയിയുടെ മകള്‍ നീതു ജോയിയാണ് (16) വേദന സഹിച്ച് ദിവസങ്ങള്‍ തള്ളിനീക്കുന്നത്. മാതാവ് സുമ തുണിക്കടയില്‍ ജോലിചെയ്ത് ലഭിക്കുന്ന വരുമാനമാണ് കുടുംബത്തിന്‍െറ ഏക ആശ്രയം. മകളുടെ ചികിത്സക്ക് ആശുപത്രികള്‍ കയറിയിറങ്ങി നടക്കുന്നതിനാല്‍ ജോയിക്ക് കൃത്യമായി പണിക്കുപോകാനും കഴിയുന്നില്ല. നീതു പ്ളസ്വണിനും സഹോദരന്‍ നിഖില്‍ ഒമ്പതാംക്ളാസിലുമാണ് പഠിക്കുന്നത്. രോഗം പൂര്‍ണമായി ചികിത്സിച്ച് ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ സ്നേഹപൂര്‍വം ജീവകാരുണ്യ സൗഹൃദ സമിതിയുടെ നേതൃത്വത്തില്‍ പുന്നപ്ര തെക്ക് പഞ്ചായത്തിലെ ജനപ്രതിനിധികളും മത-രാഷ്ട്രീയ-സാമൂഹിക നേതൃത്വവും ജനകീയ കൂട്ടായ്മ രൂപവത്കരിച്ചു. പഞ്ചായത്തിലെ ഏഴ് വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് ഞായറാഴ്ച രാവിലെ എട്ടുമുതല്‍ ഉച്ചക്ക് ഒന്നുവരെ അഞ്ചുമണിക്കൂര്‍ പൊതുപിരിവിലൂടെ 10 ലക്ഷം സമാഹരിക്കുകയാണ് ലക്ഷ്യമെന്ന് ഭാരവാഹികളായ പഞ്ചായത്ത് പ്രസിഡന്‍റ് എം. ഷീജ, വിയാനി ചര്‍ച് വികാരി ഫാ. ഫ്രാന്‍സിസ് സേവ്യര്‍, ചെയര്‍മാന്‍ പി.പി. പോപ്പച്ചന്‍, ജനറല്‍ കണ്‍വീനര്‍ എസ്. നഹാസ്, സ്നേഹപൂര്‍വം പ്രസിഡന്‍റ് ഹസന്‍ എം. പൈങ്ങാമഠം, സെക്രട്ടറി കെ. ചന്ദ്രബാബു എന്നിവര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.