പഞ്ചായത്ത് സ്ഥലത്തെ അനധികൃത വര്‍ക് ഷോപ് പൊളിച്ചുനീക്കി

തുറവൂര്‍: പഞ്ചായത്ത് സ്ഥലത്ത് അനധികൃതമായി പ്രവര്‍ത്തിച്ച വര്‍ക് ഷോപ് പൊളിച്ചുനീക്കി. കുത്തിയതോട് പഞ്ചായത്ത് 11ാം വാര്‍ഡില്‍ എന്‍.സി.സി കവലക്ക് സമീപം 36 സെന്‍റില്‍ പ്രവര്‍ത്തിച്ച വര്‍ക് ഷോപ്പാണ് പ്രസിഡന്‍റ് പ്രേമ രാജപ്പന്‍െറ നേതൃത്വത്തില്‍ പഞ്ചായത്ത് അംഗങ്ങളും സെക്രട്ടറിയും ഉള്‍പ്പെടെയുള്ളവര്‍ പൊളിച്ചുനീക്കിയത്. ഇത് നീക്കണമെന്ന് ആവശ്യപ്പെട്ട് പലതവണ നോട്ടീസ് നല്‍കിയെങ്കിലും ഫലമുണ്ടായില്ല. പ്രസിഡന്‍റിന്‍െറ നേതൃത്വത്തില്‍ രാവിലെ എത്തിയപ്പോള്‍ വര്‍ക് ഷോപ്പില്‍ ഉണ്ടായിരുന്നവര്‍ സാവകാശം ആവശ്യപ്പെട്ടു. എന്നാല്‍, അനുവദിച്ചുകൊടുത്തില്ല. പൊളിച്ചുമാറ്റിയ സ്ഥലത്ത് ഷോപ്പിങ് കോംപ്ളക്സോ ഓഫിസുകളോ നിര്‍മിക്കും. പ്രമാണ പ്രകാരം 36 സെന്‍റാണെങ്കിലും ഇപ്പോള്‍ 33 സെന്‍റ് മാത്രമാണുള്ളത്. സ്ഥലം കൈയേറിയവര്‍ തിരികെ നല്‍കണമെന്നും നിയമനടപടികളുമായി പോയാല്‍ അതിനുള്ള ചെലവ് കൈയേറിയവരില്‍നിന്ന് ഈടാക്കുമെന്നും പ്രസിഡന്‍റ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.