വ്യാപാരഭവനെച്ചൊല്ലി തര്‍ക്കം കൈയാങ്കളിയിലത്തെി

കായംകുളം: കായംകുളത്തെ വ്യാപാരികളുടെ ആസ്ഥാനമായ വ്യാപാരഭവന്‍െറ ഉടമസ്ഥാവകാശത്തെച്ചൊല്ലി ഇരുവിഭാഗവും തമ്മിലെ തര്‍ക്കം കൈയാങ്കളിയിലത്തെി. വ്യാപാരി വ്യവസായി ഏകോപന സമിതിയിലെ നസിറുദ്ദീന്‍-ഹസന്‍കോയ വിഭാഗങ്ങളാണ് ഏറ്റുമുട്ടിയത്. ക്രമസമാധാന പ്രശ്നം ഒഴിവാക്കാന്‍ പൊലീസ് ഓഫിസ് പൂട്ടി. തിങ്കളാഴ്ച വൈകുന്നേരം 3.30ഓടെ നസിറുദ്ദീന്‍ വിഭാഗം കോടതി ഉത്തരവുമായി വ്യാപാരഭവനില്‍ എത്തിയതോടെയാണ് തര്‍ക്കം തുടങ്ങിയത്. കായംകുളത്തെ വ്യാപാരഭവന്‍ ഹസന്‍കോയ പക്ഷത്തിന്‍െറ കൈവശമാണുള്ളത്. ഇവരുടെ ജില്ലാ പ്രസിഡന്‍റ് നുജുമുദ്ദീന്‍ ആലുംമൂട്ടില്‍ നേതൃത്വം നല്‍കുന്ന വ്യാപാരി സഹകരണസംഘവും ഇവിടെയാണ് പ്രവര്‍ത്തിക്കുന്നത്. ജില്ലാ തെരഞ്ഞെടുപ്പിലെ ചേരിതിരിവാണ് പ്രശ്നം രൂക്ഷമാകാന്‍ കാരണം. ഒൗദ്യോഗിക പക്ഷമായതിനാല്‍ ഓഫിസിന്‍െറ അവകാശം വേണമെന്ന് കാണിച്ച് നസിറുദ്ദീന്‍ വിഭാഗം യൂനിറ്റ് പ്രസിഡന്‍റ് സിനില്‍ സബാദ് ഹരജി നല്‍കിയിരുന്നു. കായംകുളം മുന്‍സിഫിന്‍െറ ഉത്തരവിന്‍െറ ബലത്തിലാണ് നസിറുദ്ദീന്‍പക്ഷം ജില്ലാ പ്രസിഡന്‍റ് രാജു അപ്സരയുടെ നേതൃത്വത്തില്‍ വ്യാപാരഭവനിലത്തെി അവകാശം സ്ഥാപിക്കാന്‍ ശ്രമിച്ചത്. കഴിഞ്ഞ ഒമ്പതിനായിരുന്നു വിധി. എന്നാല്‍, അതിനെ നുജുമുദ്ദീന്‍ ആലുംമൂട്ടില്‍ ജില്ലാ പ്രസിഡന്‍റായ വിഭാഗം തടഞ്ഞു. ഇതോടെ വാക്കേറ്റവും സംഘര്‍ഷാവസ്ഥയും ഉണ്ടായി. കായംകുളം സി.ഐ കെ. സദന്‍െറ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം സ്ഥലത്തത്തെിയതോടെയാണ് സംഘര്‍ഷാവസ്ഥ ഒഴിവായത്. വ്യാപാരഭവന് മുന്നില്‍ കൂടിനിന്നവരെ ഒഴിവാക്കിയശേഷം ഓഫിസ് പൊലീസ് താഴിട്ട് പൂട്ടി. ചൊവ്വാഴ്ച രാവിലെ ഇരുകൂട്ടരെയും സി.ഐ ചര്‍ച്ചക്കും ക്ഷണിച്ചിട്ടുണ്ട്. എന്നാല്‍, കോടതിയില്‍ നിന്ന് അറിയിപ്പ് ലഭിച്ചിട്ടില്ളെന്നും പൊലീസിന് ഓഫിസ് പൂട്ടാന്‍ അവകാശമില്ളെന്നും നുജുമുദ്ദീന്‍ ആലുംമുട്ടില്‍ പറഞ്ഞു. കോടതിയെ തെറ്റിദ്ധരിപ്പിച്ച് വാങ്ങിയ ഉത്തരവിനെതിരെ അപ്പീല്‍ പോകും. വിധി നടപ്പാക്കാന്‍ പൊലീസിനെ ചുമതലപ്പെടുത്താത്ത സാഹചര്യത്തില്‍ സി.ഐ വിളിച്ച ചര്‍ച്ചയില്‍ പങ്കെടുക്കില്ല. ലക്ഷക്കണക്കിന് രൂപയുടെ വായ്പ ഇടപാട് ദിവസവും നടക്കുന്ന ഓഫിസ് അടച്ചിടാന്‍ അനുവദിക്കില്ളെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സംഘടനയില്‍നിന്ന് പുറത്തുപോയി മറ്റൊരു സംഘടന രൂപവത്കരിച്ചവര്‍ക്ക് വ്യാപാരഭവനില്‍ അവകാശമില്ളെന്ന് രാജു അപ്സര പറഞ്ഞു. കോടതി ഉത്തരവുമായി വ്യാപാഭവനില്‍ എത്തിയവരെ ഗുണ്ടകളെ ഉപയോഗിച്ച് തടയുകയായിരുന്നു. കോടതിവിധി മാനിക്കാന്‍ തയാറാകാതെ പ്രശ്നങ്ങളുണ്ടാക്കാന്‍ നോക്കുകയാണ്. ഇക്കാര്യത്തില്‍ പൊലീസിന്‍െറ അഭിപ്രായം മാനിച്ചാണ് പിന്‍മാറിയത്. വിധി നടപ്പാക്കുന്നതിനാവശ്യമായ ഇടപെടല്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.