ഡ്രൈവര്‍മാരില്ല; ഹരിപ്പാട് ഡിപ്പോയില്‍നിന്ന് സര്‍വിസ് വെട്ടികുറക്കുന്നു

ഹരിപ്പാട്: കെ.എസ്.ആര്‍.ടി.സി ഹരിപ്പാട് ഡിപ്പോയില്‍നിന്ന് വിവിധ സ്ഥലങ്ങളിലേക്കുള്ള സര്‍വിസുകള്‍ കുറയുന്നു. ഇതുമൂലം പലയിടത്തും യാത്രാക്ളേശം രൂക്ഷമായി. തീരപ്രദേശത്തേക്കുള്ള സര്‍വിസുകളാണ് അധികൃതര്‍ കുറക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. എന്നാല്‍, ഡ്രൈവര്‍മാരുടെ കുറവാണ് സര്‍വിസിനെ ബാധിക്കുന്നതെന്നാണ് അധികൃതരുടെ നിലപാട്. 45 സര്‍വിസുകളില്‍ പലതും നടക്കാറില്ല. ദിവസം നാലും അഞ്ചും സര്‍വിസ് മുടങ്ങും. ഹരിപ്പാട് ഡിപ്പോയില്‍ 20 ഡ്രൈവര്‍മാരുടെ കുറവാണുള്ളത്. അടിയന്തരമായി ഡ്രൈവര്‍മാരുടെ കുറവ് പരിഹരിച്ചാല്‍ മാത്രമെ മിക്ക സര്‍വിസുകളും നടത്തിക്കൊണ്ടുപോകാന്‍ കഴിയൂവെന്നാണ് അധികൃതര്‍ പറയുന്നത്. തീരപ്രദേശം വഴിയുള്ള ചെയിന്‍ സര്‍വിസ് പരമാവധി ഒഴിവാക്കാതിരിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും അധികൃതര്‍ പറയുന്നു. ഹരിപ്പാട്-കായംകുളം-ആറാട്ടുപുഴ വഴി വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കുള്ള ബസുകള്‍ എല്ലാദിവസവും മുടങ്ങാതെ ഉണ്ടാകണമെന്നാണ് തീരപ്രദേശ വാസികളുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.