ഹര്‍ത്താല്‍ : ജനജീവിതത്തെ ബാധിച്ചു; ജില്ലയില്‍ അങ്ങിങ്ങ് അക്രമം

ആലപ്പുഴ: ഹര്‍ത്താല്‍ പൊതുവേ സമാധാനപരമയിരുന്നെങ്കിലും ചില സ്ഥലങ്ങളില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ ബലമായി കടകള്‍ അടപ്പിക്കാനും ഓഫിസുകളില്‍ എത്തിയവരെ ഭീഷണിപ്പെടുത്തി പുറത്താക്കാനും ശ്രമിച്ചത് ചെറിയതോതില്‍ സംഘര്‍ഷാവസ്ഥ ഉണ്ടാക്കി. പൊലീസിന്‍െറ ഇടപെടല്‍ മൂലം പലസ്ഥലങ്ങളിലും അനിഷ്ടസംഭവങ്ങള്‍ ഒഴിവായി. ജനജീവിതത്തെ സാരമായി ബാധിച്ച ഹര്‍ത്താല്‍ ഗതാഗതമേഖലയെയും സ്തംഭിപ്പിച്ചു. കെ.എസ്.ആര്‍.ടി.സിയും ജലഗതാഗത വകുപ്പിന്‍െറ ബോട്ടുകളും സര്‍വിസ് നടത്തിയില്ല. കൂടാതെ, സ്വകാര്യബസുകളും നിരത്തിലിറങ്ങിയില്ല. നഗരപ്രദേശങ്ങളില്‍ ഇരുചക്രവാഹനങ്ങളും കാറുകളും അപൂര്‍വമായി ഓടി. ഹൗസ്ബോട്ടുകളും പ്രവര്‍ത്തിച്ചില്ല. ഇതുമൂലം സഞ്ചാരികളും കുഴങ്ങി. അവരെ സഹായിക്കാന്‍ ടൂറിസം പൊലീസ് രംഗത്തത്തെിയത് ആശ്വാസമായി. പൊലീസിന്‍െറ വാഹനങ്ങളില്‍ വിനോദസഞ്ചാരികളെ റെയില്‍വേ സ്റ്റേഷനുകളില്‍ എത്തിച്ചു. അടിയന്തരമായി പോകേണ്ട ആളുകള്‍ ട്രെയിനിനെയാണ് ആശ്രയിച്ചത്. രാവിലെതന്നെ ബി.ജെ.പി പ്രവര്‍ത്തകര്‍ നിരത്തിലിറങ്ങി തുറന്ന കടകള്‍ അടപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു. ചാരുംമൂടും ചേര്‍ത്തലയിലും ചെറിയ തോതില്‍ സംഘര്‍ഷമുണ്ടായി. ഹരിപ്പാട് മാധവ ജങ്ഷനില്‍ വാഹനങ്ങള്‍ തടയാന്‍ ശ്രമിച്ച ബി.ജെ.പി പ്രവര്‍ത്തകരെ പൊലീസ് പിന്തിരിപ്പിച്ചു. ജില്ലയിലെ എല്ലാ കേന്ദ്രങ്ങളിലും ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. അരൂരില്‍ സ്വകാര്യവാഹനങ്ങള്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ തടയുകയും കടകള്‍ അടപ്പിക്കുകയും ചെയ്തു. ഇരുചക്ര വാഹനയാത്രക്കാരെയും തടയാന്‍ ശ്രമംനടത്തി. ബാങ്കുകള്‍, സര്‍ക്കാര്‍-സ്വകാര്യ ഓഫിസുകള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ മുടങ്ങി. ഗ്രാമങ്ങളിലെ ചില കടകള്‍ മാത്രമാണ് തുറന്നത്. പള്ളിപ്പുറം, പൂച്ചാക്കല്‍, പാണാവള്ളി, പെരുമ്പളം കവല, വടുതല, അരൂക്കുറ്റി, അരൂര്‍ തുടങ്ങി പ്രധാന ജങ്ഷനുകളില്‍ വ്യാപാര സ്ഥാപനങ്ങള്‍ ഒന്നും തുറന്നില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.