ഓടിക്കൊണ്ടിരുന്ന സ്കൂള്‍ ബസിന് തീപിടിച്ചു

മാവേലിക്കര: ഓടിക്കൊണ്ടിരുന്ന സ്കൂള്‍ ബസിനു തീപിടിച്ചു. പെട്ടെന്നുതന്നെ തീയണക്കാനായതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ബുധനാഴ്ച ഉച്ചക്ക് 2.15ന് തഴക്കര വെട്ടിയാര്‍ പാലത്തിനു സമീപം നൂറനാട് പാറ്റൂര്‍ ശ്രീബുദ്ധാ സെന്‍ട്രന്‍ സ്കൂളിന്‍െറ ബസിനാണ് തീപിടിച്ചത്. പരീക്ഷ കഴിഞ്ഞ് വീടുകളിലേക്ക് മടങ്ങിയ യു.കെ.ജി മുതല്‍ പ്ളസ്ടു ക്ളാസുകള്‍ വരെയുള്ള മുപ്പതോളം കുട്ടികളാണ് ബസിലുണ്ടായിരുന്നത്. ഡ്രൈവര്‍ സീറ്റിനടിവശത്തായിരുന്ന തീപിടിച്ചത്. കരിയും പുകയും ഉയര്‍ന്നതിനെ തുടര്‍ന്ന്് ഡ്രൈവര്‍ ബസ് നിര്‍ത്തി. ഓടിക്കൂടിയ നാട്ടുകാരുടെ സഹായത്താല്‍ കുട്ടികളെ സുരക്ഷിതമായി പുറത്തത്തെിച്ചു. പിന്നീട് സ്കൂളില്‍നിന്ന് മറ്റൊരു ബസത്തെി കുട്ടികളെ വീട്ടിലത്തെിച്ചു. പുക ശ്വസിച്ചതിനെ തുടര്‍ന്ന് കുട്ടികളില്‍ പലര്‍ക്കും ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതായി രക്ഷിതാക്കള്‍ പറഞ്ഞു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍, തകരാറുള്ള ബസാണ് സര്‍വിസ് നടത്തിയതെന്ന് രക്ഷിതാക്കളും കുട്ടികളും പറഞ്ഞു. സ്കൂളില്‍നിന്ന് തള്ളിയാണ് ബസ് സ്റ്റാര്‍ട്ടാക്കിയതെന്നും വഴിയില്‍ ഇടപ്പോണ്‍ ഗുരുനാഥന്‍കാവ് ക്ഷേത്രത്തിനുസമീപം ബസ് വീണ്ടും തകരാറിലായെന്നും മെക്കാനിക് എത്തി കേടുപാടുകള്‍ തീര്‍ത്തശേഷം വീണ്ടും യാത്ര തുടരുകയായിരുന്നുവെന്നും കുട്ടികള്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.