മാവേലിക്കരയില്‍ മോഷണം തുടരുന്നു; പൊലീസ് നിഷ്ക്രിയമെന്ന് ആരോപണം

മാവേലിക്കര: നഗരത്തിന്‍െറ വിവിധ ഭാഗങ്ങളിലായി മോഷണം തുടരുന്ന സാഹചര്യത്തില്‍ പൊലീസ് നിഷ്ക്രീയമെന്ന ആരോപണം ശക്തമാകുന്നു. മിച്ചല്‍ ജങ്ഷനില്‍ അഞ്ച് ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന മോഷണത്തിനുശേഷം ചൊവ്വാഴ്ച പുതിയകാവ് ജങ്ഷന് സമീപത്തെ കടകളിലും മോഷണം നടന്നു. കഴിഞ്ഞ ദിവസങ്ങളില്‍ കൊറ്റാര്‍കാവ്, കോട്ടക്കകം പ്രദേശങ്ങളില്‍ മോഷണശ്രമങ്ങള്‍ നടന്നതായും പ്രദേശവാസികള്‍ പറയുന്നു. മോഷണവും ശ്രമങ്ങളും സംബന്ധിച്ച് നിരവധി പരാതി ഉണ്ടെങ്കിലും പൊലീസിന്‍െറ ഭാഗത്തുനിന്ന് നടപടി ശക്തമല്ളെന്ന് ആക്ഷേപമുണ്ട്. നഗത്തില്‍ രണ്ടിടങ്ങളിലും സമാനമായ മോഷണങ്ങളാണ് നടന്നത്. ഓടിട്ട കെട്ടിടങ്ങളുടെ മച്ച് പൊളിച്ചാണ് മോഷണം നടന്നത്. പരാതിപ്പെടാനായി ചെല്ലുമ്പോള്‍ പൊലീസിന്‍െറ ഭാഗത്തുനിന്ന് കളിയാക്കുന്ന രീതിയിലാണ് ഇടപെടലുകളെന്ന് സ്ഥാപന ഉടമകള്‍ പറയുന്നു. മിച്ചല്‍ ജങ്ഷന് തെക്ക് ഭാഗത്തുള്ള സുനിത വിശ്വംഭരന്‍െറ ഉടമസ്ഥതയിലുള്ള പുലരി ഏജന്‍സിസ്, ജോജിയുടെ ഉടമസ്ഥതയിലുള്ള ലാഭം വസ്ത്രാലയം, ജേക്കബിന്‍െറ ഉടമസ്ഥതയിലുള്ള ഗാനം മ്യൂസിക്സ് എന്നിവിടങ്ങളിലായിരുന്നു കഴിഞ്ഞ 24ന് മോഷണം നടന്നത്. കടകളില്‍നിന്ന് ഉപകരണങ്ങളും മൊബൈല്‍ ഫോണുകളും വസ്ത്രങ്ങളും അപഹരിച്ചിരുന്നു. എട്ടുമാസം മുമ്പ് നഗരത്തില്‍ സമാനമായ മോഷണങ്ങള്‍ നടന്നിരുന്നു. നിലവിലെ സാഹചര്യത്തില്‍ പൊലീസ് പട്രോളിങ് ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.