രാപകല്‍ സമരത്തില്‍ കേന്ദ്രത്തിനെതിരെ ശക്തമായ പ്രതിഷേധം

ആലപ്പുഴ: സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാനും നോട്ട് പിന്‍വലിക്കലിലൂടെ ജനങ്ങളെ ദുരിതത്തിലാക്കാനും ശ്രമിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ ഇടതുമുന്നണിയുടെ രാപകല്‍ സമരത്തില്‍ ശക്തമായ പ്രതിഷേധം. ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ നടന്ന സമരത്തില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. ആലപ്പുഴ ബോട്ടുജെട്ടിക്ക് സമീപം സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം എച്ച്. സലാം ഉദ്ഘാടനം ചെയ്തു. ബി. നസീര്‍ അധ്യക്ഷത വഹിച്ചു. കൊമ്മാടിയില്‍ സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം പി. ജ്യോതിസ് ഉദ്ഘാടനം ചെയ്തു. വി.ബി. അശോകന്‍ അധ്യക്ഷത വഹിച്ചു. പുന്നപ്ര: മാര്‍ക്കറ്റ് ജങ്ഷനില്‍ സി.പി.എം ഏരിയ സെക്രട്ടറി എ. ഓമനക്കുട്ടന്‍ ഉദ്ഘാടനം ചെയ്തു. പി.എച്ച്. ബാബു അധ്യക്ഷത വഹിച്ചു. വണ്ടാനം മെഡിക്കല്‍ കോളജ് ജങ്ഷനു സമീപം സി.പി.ഐ ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസും പുറക്കാട് ജങ്ഷന് സമീപം സി.പി.ഐ മണ്ഡലം സെക്രട്ടറി ജി. കൃഷ്ണപ്രസാദും പറവൂര്‍ ജങ്ഷനില്‍ ജനതാദള്‍ -എസ് ജില്ല പ്രസിഡന്‍റ് എ.എസ്. പ്രദീപ്കുമാറും അമ്പലപ്പുഴ കച്ചേരിമുക്കില്‍ എം. ശ്രീകുമാരന്‍തമ്പിയും രാപകല്‍ സമരം ഉദ്ഘാടനം ചെയ്തു. തകഴിയില്‍ സി.പി.എം ജില്ല കമ്മിറ്റി അംഗം അഡ്വ. കെ.ആര്‍. ഭഗീരഥന്‍ ഉദ്ഘാടനം ചെയ്തു. കൈനകരിയില്‍ കെ.എസ്.കെ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്‍റ് എ.ഡി. കുഞ്ഞച്ചനും മങ്കൊമ്പില്‍ സി.പി.ഐ മണ്ഡലം സെക്രട്ടറി കെ. ഗോപിനാഥനും മുഹമ്മയില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ജി. വേണുഗോപാലും കോമളപുരത്ത് എന്‍.എസ്. ജോര്‍ജും മണ്ണഞ്ചേരി നേതാജിയില്‍ ഡി. ഹര്‍ഷകുമാറും മാരാരിക്കുളം തെക്ക് പഞ്ചായത്തില്‍ ജനാധിപത്യ മഹിള അസോസിയേഷന്‍ ജില്ല സെക്രട്ടറി കെ.ജി. രാജേശ്വരിയും കഞ്ഞിക്കുഴിയില്‍ അഡ്വ. ജലജ ചന്ദ്രനും കണിച്ചുകുളങ്ങരയില്‍ കെ.ഡി. മഹീന്ദ്രനും തൃക്കുന്നപ്പുഴയില്‍ അഡ്വ. മുജീബ് റഹ്മാനും ആറാട്ടുപുഴയില്‍ എന്‍. സജീവനും ഉദ്ഘാടനം ചെയ്തു. തുറവൂര്‍: രാപകല്‍ സമരം കുത്തിയതോട്ടില്‍ എന്‍.സി.പി നേതാവ് ഷാജി തോട്ടുകര ഉദ്ഘാടനം ചെയ്തു. 935ാം നമ്പര്‍ തുറവൂര്‍ സര്‍വിസ് സഹകരണബാങ്ക് പ്രസിഡന്‍റ് ജെ.ജെ. പൈ, കോഓപറേറ്റിവ് എംപ്ളോയീസ് യൂനിയന്‍ സെക്രട്ടറി ശശി, സി.എം. കുഞ്ഞിക്കോയ, എന്‍.കെ. പവിത്രന്‍, ഒ.ഐ. സ്റ്റാലിന്‍, കെ.എസ്. ഷാജി, പി. ഉദയകുമാര്‍, മോളി സുഗുണാനന്ദന്‍, പ്രേമ രാജപ്പന്‍, എന്‍. സജി, എസ്.എ. ഷരീഫ്, കെ. ഷാജി എന്നിവര്‍ സംസാരിച്ചു. മാന്നാര്‍: മാന്നാറില്‍ വിവിധ കേന്ദ്രങ്ങളില്‍ രാപകല്‍ സമരം നടത്തി. ബുധനൂര്‍ പഞ്ചായത്ത് ഓഫിസിന് സമീപം സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം എ. മഹേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ആര്‍. ഗോപാലകൃഷ്ണപണിക്കര്‍ അധ്യക്ഷത വഹിച്ചു. ആര്‍. സുരേന്ദ്രന്‍, വി.കെ. തങ്കച്ചന്‍, ജി. രാമകൃഷ്ണന്‍, പുഷ്പലത മധു, എ.എസ്. ഷാജികുമാര്‍, ജി. മോഹനന്‍, വി.കെ. ഹരികുമാര്‍ എന്നിവര്‍ സംസാരിച്ചു. പുലിയൂര്‍ കിഴക്കേനട ജങ്ഷനില്‍ സി.പി.എം ഏരിയ സെക്രട്ടറി പ്രഫ. പി.ഡി. ശശിധരന്‍ ഉദ്ഘാടനം ചെയ്തു. പി.ജി. രാജപ്പന്‍ അധ്യക്ഷത വഹിച്ചു. കെ.പി. പ്രദീപ്, സന്തോഷ്കുമാര്‍, ഷൈലജ, ബിജു, ഗോപാലകൃഷ്ണപണിക്കര്‍, ധനേഷ് ജി. നായര്‍, വാസുദേവന്‍ എന്നിവര്‍ സംസാരിച്ചു. പാണ്ടനാട് മിത്രമഠം ജങ്ഷനില്‍ അനീഷ് ഉദ്ഘാടനം ചെയ്തു. ബോസ് പാണ്ടനാട് അധ്യക്ഷത വഹിച്ചു. മാവേലിക്കര: നഗരത്തില്‍ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിന് മുന്നില്‍ നടന്ന രാപകല്‍ സമരം ജനതാദള്‍ സംസ്ഥാന കമ്മിറ്റി അംഗം ജേക്കബ് ഉമ്മന്‍ ഉദ്ഘാടനം ചെയ്തു. നന്ദകുമാര്‍ അധ്യക്ഷത വഹിച്ചു. ലീല അഭിലാഷ്, ശശിധരന്‍, തുളസീദാസ്, പ്രസാദ്, അഡ്വ. റൂബിരാജ്, അജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. തെക്കേക്കര കുറത്തികാട് ജങ്ഷനിലെ സമരം സി.പി.എം മാവേലിക്കര ഏരിയ സെക്രട്ടറി കെ. മധുസൂദനന്‍ ഉദ്ഘാടനം ചെയ്തു. ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ അധ്യക്ഷത വഹിച്ചു. അഡ്വ. ജി. അജയകുമാര്‍, ടി. വിശ്വനാഥന്‍, അനില്‍, പ്രഫ. സുകുമാരബാബു, രാധാകൃഷ്ണന്‍, ഷൈല ലക്ഷ്മണന്‍, സരസന്‍, വിശ്വംഭരന്‍ എന്നിവര്‍ സംസാരിച്ചു. തഴക്കരയില്‍ മാങ്കാംകുഴി ജങ്ഷനിലെ സമരം പ്രഭ വി. മറ്റപ്പള്ളി ഉദ്ഘാടനം ചെയ്തു. ശിവദാസന്‍ അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.