പക്ഷിപ്പനി: മറ്റ് ജില്ലകളില്‍നിന്ന് കൂടുതല്‍ ദ്രുതകര്‍മസേന എത്തുന്നു

ആലപ്പുഴ: പക്ഷിപ്പനി നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം വര്‍ധിപ്പിക്കുന്നതിന്‍െറ ഭാഗമായി ജില്ലക്ക് പുറത്തുനിന്നുള്ള മൃഗസംരക്ഷണ വകുപ്പിന്‍െറ ദ്രുതകര്‍മസേനയും എത്തുന്നു. ജില്ലയിലെ ദ്രുതകര്‍മസേനയെ കൂടാതെയാണ് ഇവ പ്രവര്‍ത്തിക്കുക. കൊല്ലത്തുനിന്ന് 10 സംഘങ്ങള്‍ തിങ്കളാഴ്ച എത്തും. ഇവര്‍ക്ക് പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചുനല്‍കിയ ശേഷം പ്രശ്നബാധിത സ്ഥലങ്ങളിലേക്ക് അയക്കും. കൂടാതെ എറണാകുളം, തൃശൂര്‍ എന്നിവിടങ്ങളില്‍നിന്നുള്ള സംഘവും അടുത്ത ദിവസങ്ങളിലായി ജില്ലയില്‍ എത്തും. തിങ്കളാഴ്ച അമ്പലപ്പുഴ വടക്ക്, എടത്വയിലെ കൂടുതല്‍ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ഇവര്‍ പ്രവര്‍ത്തിക്കും. രോഗം ഏതാണ്ട് നിയന്ത്രണവിധേയമായ പള്ളിപ്പാട്ട് ഞായറാഴ്ച ഒരു സംഘം ശുചീകരണ-അണുമുക്തമാക്കല്‍ തുടങ്ങിയ നടപടികളാണ് നിര്‍വഹിച്ചത്. രോഗമുള്ള താറാവിനെ കണ്ടത്തെിയ സ്ഥലങ്ങളില്‍ സോഡിയം ഹൈപ്പോക്ളോറേറ്റ്, കുമ്മായം എന്നിവ തളിക്കുന്ന ജോലികളാണ് പുരോഗമിക്കുന്നത്. പുളിങ്കുന്ന് ദ്രുതകര്‍മസേനയുടെ നാല് ടീമുകള്‍ പ്രവര്‍ത്തിച്ചു. ഇവിടെ ചത്ത 150 താറാവുകളെ സംസ്കരിച്ചപ്പോള്‍ 8025 താറാവുകളെ കൊന്ന് സംസ്കരിച്ചു. എടത്വയില്‍ രോഗം ബാധിച്ച താറാവുകള്‍ ഉള്‍പ്പെട്ട കൂട്ടങ്ങളിലെ 9014 താറാവുകളെ കൊന്ന് സംസ്കരിച്ചു. തിങ്കളാഴ്ചയും കൂടുതല്‍ സംഘങ്ങള്‍ പ്രവര്‍ത്തനരംഗത്ത് ഉണ്ടാകുമെന്ന് രോഗ നിയന്ത്രണത്തിനുള്ള നോഡല്‍ ഓഫിസറായ ഡോ. ഗോപകുമാര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.