പറവൂര്‍ ഗലീലിയ കടപ്പുറത്ത് കടലേറ്റവും ഉള്‍വലിയലും

അമ്പലപ്പുഴ: പുന്നപ്ര പറവൂര്‍ ഗലീലിയ കടപ്പുറത്ത് അപ്രതീക്ഷിതമായി ഉണ്ടായ കടല്‍ ഉള്‍വലിയലും തുടര്‍ന്നുണ്ടായ കടലേറ്റത്തിലും കരക്കിരുന്ന 11 വള്ളങ്ങള്‍ തിരയെടുത്തു. 24 വലകള്‍ കാണാതായി. മത്സ്യത്തൊഴിലാളികളുടെ പരിശ്രമങ്ങളത്തെുടര്‍ന്ന് 10 വള്ളങ്ങള്‍ കരക്കുകയറ്റി. മത്സ്യബന്ധന ഉപകരണങ്ങള്‍ക്ക് കേടുപാട് പറ്റി. ഞായറാഴ്ച പുലര്‍ച്ചെയാണ് കടല്‍ പ്രതിഭാസം ഉണ്ടായത്. ഗലീലിയ കടപ്പുറത്തും പുന്നപ്ര ചള്ളി കടപ്പുറത്തും ചാകരയായതിനാല്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍നിന്ന് നൂറുകണക്കിന് മത്സ്യബന്ധന വള്ളങ്ങള്‍ തീരത്ത് ഉണ്ടായിരുന്നു. ഗലീലിയ കടപ്പുറം മുതല്‍ തെക്കോട്ട് വിയാനി കടപ്പുറം വരെ ഒരുകിലോമീറ്ററോളം കടല്‍ പടിഞ്ഞാറോട്ട് ഉള്‍വലിഞ്ഞു. ഇതോടെ തീരത്ത് ഉണ്ടായിരുന്ന വള്ളങ്ങള്‍ ചളിയില്‍ പൂണ്ടു. ചില വള്ളങ്ങള്‍ തിരമാല കൊണ്ടുപോയി. അധികം താമസിയാതെ ഉള്‍വലിഞ്ഞ കടല്‍ വീണ്ടും ശക്തിയോടെ കിഴക്കോട്ട് വന്ന് കടലേറ്റമുണ്ടായി. പല വള്ളങ്ങളും മുകളിലോട്ട് ഉയര്‍ന്നെങ്കിലും വന്‍ ദുരന്തം ഒഴിവായി. ഈ സമയം ഒഴുകിപ്പോയ വള്ളങ്ങള്‍ മത്സ്യത്തൊഴിലാളികളുടെ സമയോചിത ഇടപെടല്‍ മൂലം കരക്കുകയറ്റി. ഒരു വള്ളം ഇനിയും കണ്ടത്തൊനുണ്ട്. വള്ളത്തിലുണ്ടായിരുന്ന വലകള്‍, മത്സ്യബന്ധന ഉപകരണങ്ങള്‍ എന്നിവ നഷ്ടപ്പെട്ടു. പത്തുമാസം മുമ്പും പുന്നപ്ര ഗലീലിയ മുതല്‍ ചള്ളി കടപ്പുറം വരെ കടല്‍ ഉള്‍വലിഞ്ഞതുമൂലം 27 വള്ളങ്ങള്‍ക്ക് നാശനഷ്ടം സംഭവിച്ചിരുന്നു. രണ്ടുകോടിയോളം രൂപയുടെ നഷ്ടമുണ്ടായി. അന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരം പലര്‍ക്കും കിട്ടാനുണ്ട്. ഇതിനിടെയാണ് വീണ്ടും കടലേറ്റവും കടല്‍ ഉള്‍വലിയലും ഉണ്ടായത്. ദുരന്തം ഒഴിവായെങ്കിലും പ്രദേശത്തെ മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ പരിഭ്രാന്തി പരന്നിട്ടുണ്ട്. അപ്രതീക്ഷിത കടലേറ്റവും ഉള്‍വലിയലും സംഭവിച്ചുവെങ്കിലും ഞായറാഴ്ച പൊതുവെ കടല്‍ ശക്തമായിരുന്നു. ചാകരയുടെ ഭാഗമായ ചന്തക്കടവിന്‍െറ പ്രവര്‍ത്തനവും നിലച്ചിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.