കേരളപ്പിറവി ദിനം ആഘോഷിച്ചു

മാവേലിക്കര: പുസ്തകസമിതി ചെട്ടികുളങ്ങര എച്ച്.എസ്.എസില്‍ സംഘടിപ്പിച്ച കേരളപ്പിറവി ദിനാഘോഷം മാവേലിക്കര ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ. രഘുപ്രസാദ് ഉദ്ഘാടനം ചെയ്തു. സി.വിജയലക്ഷ്മി അധ്യക്ഷത വഹിച്ചു. ശിവരാമന്‍ ചെറിയനാട്, ബ്ളോക്ക് പഞ്ചായത്തംഗം എസ്. ശ്രീജിത്ത്, പഞ്ചായത്തംഗം വത്സല സി.എസ്.പിള്ള, മിഥുന്‍ ശങ്കര്‍, റജി പാറപ്പുറത്ത് എന്നിവര്‍ സംസാരിച്ചു. കേരളപ്പിറവി ദിനാഘോഷത്തിന്‍െറ ഭാഗമായി മാവേലിക്കര ട്രിനിറ്റി അഡ്വെറിസ്റ്റ് അക്കാദമിയുടെയും മാവേലിക്കര റിക്രിയേഷന്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ചാരിറ്റബിള്‍ സൊസൈറ്റിയുടെയും ആഭിമുഖ്യത്തില്‍ കേരളപാണിനി എ.ആര്‍. രാജരാജവര്‍മയുടെ സ്മൃതിമണ്ഡപത്തില്‍ നടത്തിയ സന്ദര്‍ശനം മാവേലിക്കര സി.ഐ പി. ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. ബിജു വര്‍ഗീസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി അനില്‍, ശങ്കര്‍ മാവേലിക്കര, അജിത്, പ്രദീപ് എന്നിവര്‍ സംസാരിച്ചു. അഡ്വ.റോയി, ഹരിദാസ് പല്ലാരിമംഗലം, മോഹന്‍ദാസ് കല്ലുകുഴിയില്‍, രംഗനാഥ്, വിജയന്‍, ബാലന്‍ എന്നിവര്‍ നേതൃത്വം നല്‍കി. മാവേലിക്കരയിലെ മുതിര്‍ന്ന ആശാട്ടിയായ രാജമ്മയെ ആദരിച്ചു. കായംകുളം: കായംകുളം പി.കെ.കെ.എസ്.എം.എച്ച്.എസില്‍ സംഘടിപ്പിച്ച കേരളപ്പിറവിയാഘോഷം ഡോ. സജിത്ത് ഏവൂരേത് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് കാവില്‍ നിസാം അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ആശാബീഗം, പി.ജെ. നിസാം, മുഹമ്മദ് സഫീര്‍, ടി.ആര്‍. രേഖ എന്നിവര്‍ സംസാരിച്ചു. മാവേലിക്കര: കേരളപ്പിറവിയുടെ 60ാം വാര്‍ഷികം ബിഷപ് മൂര്‍ കോളജില്‍ മാധ്യമപ്രവര്‍ത്തകന്‍ കെ.സി.നാരായണന്‍ ഉദ്ഘാടനം ചെയ്തു. കോളജ് പ്രിന്‍സിപ്പല്‍ സാബു ജോര്‍ജ് അധ്യക്ഷത വഹിച്ചു. പ്രഫ.വി.സി. ജോണ്‍, ഡോ. ജേക്കബ് ചാണ്ടി, വി.ഐ. ജോണ്‍സണ്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് അക്ഷരശ്ളോക സദസ്സ്, കവിയരങ്ങ് എന്നിവയും നടന്നു. കേരളപ്പിറവി ദിനാഘോഷത്തോടനുബന്ധിച്ച് മാവേലിക്കര ബിഷപ് മൂര്‍ കോളജില്‍ നടന്ന ചരിത്ര പ്രദര്‍ശനം ശ്രദ്ധേയമായി. എഴുത്തുപകരണങ്ങള്‍, ഗൃഹോപകരണങ്ങള്‍, പഴയകാല സാഹിത്യപ്രസിദ്ധീകരണങ്ങള്‍ എന്നിവയാണ് പ്രദര്‍ശനത്തിനുള്ളത്. മലയാളത്തിലെ ഏറ്റവും വലിയ നോവലായ അവകാശികളും ഏറ്റവും ചെറിയപുസ്തകമെന്ന് ലിംകാ ബുക്ക് ഓഫ് റെക്കോഡ്സില്‍ സ്ഥാനംപിടിച്ച അരുള്‍, എഴുത്തിനുപയോഗിച്ചിരുന്ന എഴുത്തോല, എഴുത്താണി, ആമാടപ്പെട്ടി എന്നിവ വിദ്യാര്‍ഥികള്‍ക്ക് വിസ്മയമായി. കോളജിലെ മലയാളം വിഭാഗത്തിന്‍െറ ആഭിമുഖ്യത്തില്‍ നടന്ന പ്രദര്‍ശനം കാണാന്‍ വിദ്യാര്‍ഥികളും സാഹിത്യരംഗത്തെ പ്രമുഖരും ഉള്‍പ്പെടെ നൂറുകണക്കിനാളുകളാണ് എത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.