കുട്ടനാട്: വേമ്പനാട്ടുകായലിന്‍െറ ഭാഗമായ ചിത്തിര, മാര്‍ത്താണ്ഡം, മെത്രാന്‍ മേഖലകളില്‍ മത്സ്യസമ്പത്ത് കുറയുന്നു. അശോക ട്രസ്റ്റ് ഫോര്‍ റിസര്‍ച് ഇന്‍ ഇക്കോളജി ആന്‍ഡ് എന്‍വയണ്‍മെന്‍റിന്‍െറ നേതൃത്വത്തില്‍ നടന്ന ഒമ്പതാമത് വേമ്പനാട് ഫിഷ്കൗണ്ടിലാണ് കണ്ടത്തെല്‍. ഈ പ്രദേശങ്ങളിലെ ജലത്തില്‍ പി.എച്ച് മൂല്യം കുറഞ്ഞതാണ് മത്സ്യസമ്പത്ത് കുറയാന്‍ കാരണമെന്ന് വിദഗ്ധര്‍ പറയുന്നു. ഇവിടങ്ങളില്‍ കഴിഞ്ഞവര്‍ഷങ്ങളില്‍ മത്സ്യലഭ്യത ഇപ്പോള്‍ ഉള്ളതിനെക്കാള്‍ കൂടുതലായിരുന്നു. ഇവിടങ്ങളിലെ ജലത്തില്‍ പി.എച്ച് മൂല്യം 4.5 ആണ്. ഇതാണ് മത്സ്യശോഷണത്തിന് കാരണം. തണ്ണീര്‍മുക്കം തെക്ക് ഭാഗത്തെ കായല്‍, നദി എന്നിങ്ങനെ 15 സ്ഥലങ്ങളില്‍ മൂന്ന് ബോട്ടുകളിലായാണ് ഫിഷ് കൗണ്ട് നടത്തിയത്. 43 ശുദ്ധജല മത്സ്യങ്ങളെയും അഞ്ചിനം ഷെല്‍ ഫിഷുകളെയും കണ്ടത്തെി. കഴിഞ്ഞവര്‍ഷം 45 ശുദ്ധജല മത്സ്യങ്ങളെയും അഞ്ചിനം ഷെല്‍ ഫിഷുകളെയുമാണ് കണ്ടത്തെിയത്. ഉപ്പിന്‍െറ അംശം തണ്ണീര്‍മുക്കം ഭാഗത്ത് നാല് പി.പി.ടിയും (പാര്‍ട്സ് പെര്‍ തൗസന്‍റ്) കൈനകരി, പള്ളാത്തുരുത്തിമേഖലകളില്‍ പൂജ്യം പി.പി.ടി ആണെന്നും കണ്ടത്തെിയിട്ടുണ്ട്. തണ്ണീര്‍മുക്കം, മുഹമ്മ പ്രദേശങ്ങളില്‍ ഓരുജലമത്സ്യത്തെ ധാരാളമായി കണ്ടത്തെി. കിഴക്കന്‍ തീരത്തെ അപേക്ഷിച്ച് പിടഞ്ഞാറന്‍ പ്രദേശങ്ങളില്‍ മത്സ്യലഭ്യത കൂടുതലാണ്. ഏപ്രില്‍ മാസത്തില്‍ തണ്ണീര്‍മുക്കം ബണ്ട് തുറന്നത് കക്ക ഉല്‍പാദനം കൂടാന്‍ കാരണമായതായും കണ്ടത്തെിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.