അരൂര്‍: വാഹനാപകടത്തില്‍ മരിച്ച ചന്തിരൂര്‍ മേഴ്സിയുടെ കുടുംബത്തിന് നാട്ടുകാരുടെ കാരുണ്യത്തില്‍ പുതിയ വീടൊരുങ്ങി. 2014 മേയ് രണ്ടിനായിരുന്നു അപകടം. രാവിലെ വീട്ടു ജോലിക്ക് പോവുകയായിരുന്ന മേഴ്സിയെ ചന്തിരൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിന് മുന്നില്‍വെച്ച് വാഹനം ഇടിക്കുകയായിരുന്നു. നെട്ടൂര്‍ ലേക്ഷോര്‍ ആശുപത്രിയില്‍ മരിച്ച മേഴ്സിയുടെ കണ്ണുകളും വൃക്കകളും കരളും വിവിധ ആളുകള്‍ക്ക് ദാനം ചെയ്യുകയായിരുന്നു. മേഴ്സി മരിച്ചതോടെ പെയ്ന്‍റിങ് ജോലിക്കാരനായ ഭര്‍ത്താവ് അഗസ്റ്റിന് ഒറ്റക്ക് രണ്ട് പെണ്‍കുട്ടികള്‍ അടങ്ങുന്ന കുടുംബത്തെ മുന്നോട്ടുകൊണ്ടുപോകാന്‍ കഷ്ടപ്പെടേണ്ടിവന്നു. കുട്ടികളുടെ വിദ്യാഭ്യാസച്ചെലവ് ഏറ്റെടുക്കാന്‍ നാട്ടുകാരില്‍ ചിലര്‍ സ്വമേധയാ രംഗത്തുവന്നു. അടച്ചുറപ്പുള്ള ഒരു വീടായിരുന്നു പിന്നെ അവരുടെ സ്വപ്നം. ചന്തിരൂര്‍ ഒൗവര്‍ ലേഡി ഓഫ് മേഴ്സി സ്കൂള്‍ ഇവര്‍ക്കുവേണ്ടി രംഗത്തത്തെിയതോടെ ആ സ്വപ്നവും പൂവണിഞ്ഞു. രണ്ടുവര്‍ഷംകൊണ്ട് വീട് പൂര്‍ത്തിയാക്കി. നിര്‍മാണത്തിന് ഒമ്പത് ലക്ഷം രൂപയോളം വേണ്ടിവന്നു. ചന്തിരൂര്‍ സെന്‍റ് മേരീസ് പള്ളി വികാരി ഫാ. സേവ്യര്‍ പാലക്കല്‍ വീട് ആശീര്‍വദിച്ചു. തുടര്‍ന്ന് പാല് കാച്ചല്‍ ചടങ്ങും നടന്നു. വീടിന്‍െറ താക്കോല്‍ദാന ഒൗവര്‍ ലേഡി ഓഫ് മേഴ്സി കോണ്‍വെന്‍റ് സുപ്പീരിയര്‍ സിസ്റ്റര്‍ ജയമ്മ നിര്‍വഹിച്ചു. മേഴ്സിയുടെ ഭര്‍ത്താവ് അഗസ്റ്റിന്‍ താക്കോല്‍ ഏറ്റുവാങ്ങി. സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ലില്ലി ചാലവീട്ടില്‍, പി.ടി.എ പ്രസിഡന്‍റ് റോയി സേവ്യര്‍, ഗ്രാമപഞ്ചായത്തംഗം മോളി ജസ്റ്റിന്‍, ഷാജു ആളൂക്കാരന്‍, സിറാജ് വെളുത്തേടത്ത്, ചെറുകിട വ്യവസായ അസോസിയേഷന്‍ ജില്ലാ പ്രസിഡന്‍റ് എം.എസ്. അനസ് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.