ഹരിപ്പാട്: മഴക്കാലപൂര്‍വ ശുചീകരണവും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളും താളംതെറ്റിയതോടെ ഹരിപ്പാട് ഡെങ്കിപ്പനിയെന്ന് സംശയിക്കുന്നവര്‍ ആശുപത്രിയില്‍ ചികിത്സതേടി. ചിങ്ങോലി, മാന്നാര്‍ എന്നിവിടങ്ങളില്‍നിന്ന് കഴിഞ്ഞദിവസം പനി ബാധിച്ച് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയത്തെിയ രണ്ടുപേരിലാണ് ഡെങ്കിപ്പനി സംശയിക്കുന്നത്. ഇവരുടെ രക്ത സാമ്പിളുകള്‍ പരിശോധനക്കായി സര്‍ക്കാര്‍ ലബോറട്ടറിയിലേക്ക് അയച്ചു. കാലങ്ങളായി ഈ മേഖലയില്‍ മഴക്കാലപൂര്‍വ ശുചീകരണം കാര്യക്ഷമമായി നടക്കാറില്ല. വെള്ളക്കെട്ടും കാര്‍ഷിക മേഖലയും ഉള്‍പ്പെടുന്ന ഹരിപ്പാട്ട് പകര്‍ച്ചവ്യാധികള്‍ വ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും ഇത്തവണയും അധികൃതര്‍ അനങ്ങിയില്ല. കൊതുകുകളുടെ സാന്ദ്രത അനിയന്ത്രിതമായി വര്‍ധിക്കുന്നതാണ് പ്രധാന ഭീഷണി. മഴക്കാലപൂര്‍വ ശുചീകരണവുമായി ബന്ധപ്പെട്ട് ഉന്നതതല യോഗം ചേരുമെന്ന് പുതിയ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ എന്തെങ്കിലും നിര്‍ദേശങ്ങള്‍ താഴത്തേട്ടില്‍ ലഭിച്ചിട്ടില്ളെന്ന് അധികൃതര്‍ വ്യക്തമാക്കി. മഴ ശക്തിപ്രാപിക്കുന്നതിനുമുമ്പ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയില്ളെങ്കില്‍ കൂടുതല്‍ അസുഖങ്ങള്‍ പടര്‍ന്നുപിടിക്കുമെന്ന ഭീതിയിലാണ് നാട്ടുകാര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.