ആലപ്പുഴ: യു.ഡി.എഫിന്‍െറ സിറ്റിങ് സീറ്റായ ചെങ്ങന്നൂരില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ എല്‍.ഡി.എഫിന് വിജയം. സിറ്റിങ് എം.എല്‍.എ കോണ്‍ഗ്രസിന്‍െറ പി.സി. വിഷ്ണുനാഥിനെയാണ് സി.പി.എമ്മിന്‍െറ അഡ്വ. കെ.കെ. രാമചന്ദ്രന്‍ നായര്‍ 7983 വോട്ടിന്‍െറ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തിയത്. മണ്ഡലത്തിലെ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ എല്‍.ഡി.എഫിന് മുന്‍തൂക്കമാണ് കണ്ടത്. ആദ്യ ബൂത്തിലെ വോട്ടെണ്ണാന്‍ തുടങ്ങിയപ്പോള്‍ എല്‍.ഡി.എഫ് 134 വോട്ടിന്‍െറ ലീഡ് ഉയര്‍ത്തി. ആദ്യം ലഭിച്ച മുന്‍തൂക്കം 24 ബൂത്തുകളിലെ വോട്ടെണ്ണുന്നത് വരെ കെ.കെ. രാമചന്ദ്രന്‍ നായര്‍ നിലനിര്‍ത്തി. ഇതിനിടയില്‍ ലീഡ് നില 283ലേക്ക് ഉയര്‍ന്നു. എന്നാല്‍, 25ാം ബൂത്തിലെ വോട്ടെണ്ണാന്‍ തുടങ്ങിയത് മുതല്‍ പി.സി. വിഷ്ണുനാഥ് 204 വോട്ടിന്‍െറ ഭൂരിപക്ഷവുമായി മത്സരത്തിലേക്ക് തിരിച്ചുവരുന്നതാണ് കണ്ടത്. ഇടക്ക് ലീഡ് അല്‍പം താഴ്ന്നെങ്കിലും പിന്നീട് പതുക്കെയാണെങ്കിലും ലീഡ് 1000ത്തിന് മുകളിലേക്ക് ഉയര്‍ന്നത് യു.ഡി.എഫ് ക്യാമ്പിന് പ്രതീക്ഷ നല്‍കി. എന്നാല്‍, 33 ബൂത്തുകളിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ഏവരെയും ഞെട്ടിച്ചുകൊണ്ട് എന്‍.ഡി.എ സ്ഥാനാര്‍ഥി ബി.ജെ.പിയുടെ പി.എസ്. ശ്രീധരന്‍പിള്ള രണ്ടാംസ്ഥാനത്ത് വന്നു. പിന്നീട് അല്‍പനേരം കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലായിരുന്നു മത്സരം. ഏതാണ്ട് 50 ബൂത്തുകളിലെ വേട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ എല്‍.ഡി.എഫ് വീണ്ടും രണ്ടാംസ്ഥാനത്തേക്ക് ഉയര്‍ന്നു. ഇതിനിടയില്‍ പി.സി. വിഷ്ണുനാഥിന്‍െറ ലീഡ് 2000ത്തിനോട് അടുക്കുകയും ചെത്തു. ഇതോടെ ചെറിയ ഭൂരിപക്ഷത്തില്‍ പി.സി. വിഷ്ണുനാഥ് ജയിക്കുമെന്ന പ്രതീതി യു.ഡി.എഫ് ക്യാമ്പുകളില്‍ ഉണ്ടായി. പകുതി ബൂത്തുകളിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ യു.ഡി.എഫിന്‍െറ ലീഡ് 74 ആയി കുറഞ്ഞു. 65ാം ബൂത്തിലെ വോട്ടെണ്ണാന്‍ തുടങ്ങിയതോടെ എല്‍.ഡി.എഫ് ലീഡ് തിരിച്ചുപിടിച്ചു. 79ാം ബൂത്തിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ 1000 കടന്ന അഡ്വ. കെ.കെ. രാമചന്ദ്രന്‍ നായരുടെ ലീഡ് 100 ബൂത്തുകള്‍ പൂര്‍ത്തിയായപ്പോള്‍ 2000ത്തിലത്തെി. പിന്നീട് ഒരുഘട്ടത്തിലും പിറകില്‍ പോകാതിരുന്ന അഡ്വ. കെ.കെ. രാമചന്ദ്രന്‍ നായര്‍ പതുക്കെയെങ്കിലും പടിപടിയായി ലീഡുയര്‍ത്തി. ഒടുവില്‍ 155 ബൂത്തുകളിലെയും വോട്ടെണ്ണല്‍ കഴിഞ്ഞപ്പോള്‍ 7983 വോട്ടിന്‍െറ ലീഡോടെ കെ.കെ. രാമചന്ദ്രന്‍ നായര്‍ യു.ഡി.എഫിന്‍െറ ഉറച്ച കോട്ട പിടിച്ചെടുത്തു. അഡ്വ. കെ.കെ രാമചന്ദ്രന്‍ നായര്‍ 52880 വോട്ടും, പി.സി. വിഷ്ണുനാഥ് 44897 വോട്ടും, പി.എസ്. ശ്രീധരന്‍പിള്ള 42682 വോട്ടുമാണ് ലഭിച്ചത്. സ്വതന്ത്രയായ ശോഭനാ ജോര്‍ജ് 3966ല്‍ ഒതുങ്ങി. നോട്ട 363ഉം ബി.എസ്.പി സ്ഥാനാര്‍ഥി അലക്സ് 483 വോട്ടും സ്വതന്ത്രനായ ഇ.ടി. ശശി 247 വോട്ടും നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.