വടുതല: അരൂക്കുറ്റിയില്‍ വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച. പതിനെട്ടര പവന്‍ ആഭരണവും എ.ടി.എം കാര്‍ഡും കവര്‍ന്നു. അരൂക്കുറ്റി കൊമ്പനാമുറി മുണ്ടന്‍തുരുത്തില്‍ എം.എം. അബ്ദുല്‍ റഷീദിന്‍െറ വീട്ടില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം. ഇവരുടെ കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണമാണ് നഷ്ടപ്പെട്ടത്. മറ്റൊരിടത്ത് രണ്ടുലക്ഷം രൂപയോളം സൂക്ഷിച്ചിരുന്നെങ്കിലും നഷ്ടപ്പെട്ടില്ല. അബ്ദുല്‍ റഷീദും കുടുംബവും വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നാറിലേക്ക് വിനോദയാത്ര പോയതാണ്. വെള്ളിയാഴ്ച ഉച്ചയോടെ തിരിച്ചത്തെിയപ്പോഴാണ് മോഷണം അറിയുന്നത്. മുന്‍വശത്തെ വാതിലിന്‍െറ പൂട്ട് പൊളിച്ചാണ് മോഷ്ടാവ് അകത്തുകയറിയത്. ഇരുനില വീട്ടിലെ എല്ലാ മുറികളും അലമാരകളും തുറക്കുകയും അലങ്കോലമാക്കുകയും ചെയ്തിട്ടുണ്ട്. അബ്ദുല്‍ റഷീദിന്‍െറ കിടപ്പുമുറിയിലെ അലമാരയുടെ പൂട്ട് തകര്‍ത്താണ് സ്വര്‍ണം എടുത്തത്. വള, കൈ ചെയിന്‍, പാദസരം, ലോക്കറ്റ്, കമ്മല്‍, മോതിരം എന്നിവയാണ് നഷ്ടമായത്. ചേര്‍ത്തല സി.ഐ ടോമി സെബാസ്റ്റ്യന്‍, പൂച്ചാക്കല്‍ എസ്.ഐ ജി. സുരേഷ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമത്തെി അന്വേഷണം തുടങ്ങി. ആലപ്പുഴയില്‍നിന്ന് വിരലടയാള വിദഗ്ധരും പൊലീസ് നായയും സ്ഥലത്തത്തെി. പൊലീസ് നായ വീടിനു ചുറ്റും മാത്രമാണ് മണം പിടിച്ചു നടന്നത്. സമീപവാസികളുടെയും ഇതര സംസ്ഥാന തൊഴിലാളികളുടെയും മൊഴി പൊലീസ് ശേഖരിച്ചു. സൈബര്‍ സെല്‍ സഹായവും തേടിയിട്ടുണ്ട്. പ്രഫഷനല്‍ സംഘമാകാം മോഷണം നടത്തിയതെന്നാണ് പൊലീസിന്‍െറ നിഗമനം. വീടിനകത്ത് ഹിന്ദിയില്‍ ചില വാചകങ്ങള്‍ എഴുതിയതായി കണ്ടത്തെി. ഇത് ഇതര സംസ്ഥാന തൊഴിലാളികളിലേക്ക് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണോ എന്നും സംശയമുണ്ട്. അബ്ദുല്‍ റഷീദും കുടുംബവും യാത്രപോയപ്പോള്‍ വീടിന്‍െറ ഗേറ്റ് മുന്‍വശത്തുനിന്ന് താഴിട്ടു പൂട്ടുകയായിരുന്നു. ഇതായിരിക്കാം മോഷ്ടാവിന് ലഭിച്ച സൂചനയെന്നും പൊലീസ് പറഞ്ഞു. ഗേറ്റിന്‍െറ പൂട്ട് പൊളിക്കാതെയാണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.