ആലപ്പുഴ: ജില്ലയിലെ തെരഞ്ഞെടുപ്പ് സമാധാനപരമാക്കാന്‍ വിപുല ഒരുക്കവുമായി പൊലീസ്. 1818 പൊലീസ് ഉദ്യോഗസ്ഥരെയാണ് ജില്ലയില്‍നിന്ന് മാത്രമായി തെരഞ്ഞെടുപ്പുജോലികള്‍ക്ക് നിയോഗിച്ചത്. ക്രമസമാധാന പാലനത്തിന് ഒമ്പത് കമ്പനികളായി 648 കേന്ദ്ര പൊലീസ് ഉദ്യോഗസ്ഥരെയും (സെന്‍ട്രല്‍ ആംഡ് പൊലീസ് ഫോഴ്സ്) പല ഭാഗങ്ങളിലായി വിന്യസിച്ചിട്ടുണ്ട്. കേന്ദ്ര പൊലീസ് സേന നേരത്തേതന്നെ ജില്ലയില്‍ എത്തിയിട്ടുണ്ട്. പലഭാഗങ്ങളിലും റൂട്ട് മാര്‍ച്ച് ഉള്‍പ്പെടെയുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ നടത്തി. പൊലീസ് സേനയുടെ 90 വണ്ടികള്‍ ഗ്രൂപ് പട്രോളിങ് ചെയ്യുന്നുണ്ട്. ഡിവൈ.എസ്.പിയുടെ കീഴില്‍ എട്ട് സബ്ഡിവിഷനുകളിലായി 17 സ്ട്രൈക്കിങ് ഫോഴ്സുകള്‍ പ്രവര്‍ത്തിക്കുന്നു. സി.ഐമാര്‍ക്കാണ് ഈ ഫോഴ്സിന്‍െറ ചുമതല. ഇതുകൂടാതെ എസ്.പിയുടെ കീഴില്‍ 72 പേരുടെ മറ്റൊരു സ്ട്രൈക്കിങ് ഫോഴ്സുകൂടി പ്രവര്‍ത്തിക്കുന്നുണ്ട്. പ്രത്യേക പൊലീസ് കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. ജില്ലയില്‍ 290 മേഖലകളിലായി 431ബൂത്തുകള്‍ പ്രശ്നസാധ്യതയുള്ളതായി കണ്ടത്തെി. ഇതില്‍ 307 ബൂത്തുകളില്‍ പോളിങ് തത്സമയം നിരീക്ഷിക്കാന്‍ വെബ് കാസ്റ്റിങ് ഏര്‍പ്പെടുത്തും. അതീവ പ്രശ്നസാധ്യതാ ബൂത്തുകളില്‍ പോളിങ് നിരീക്ഷിക്കുന്നതിന് 56 മൈക്രോ ഒബ്സര്‍വര്‍മാരെ നിയോഗിക്കും. 78 മേഖലകളില്‍ നാലുവീതം കേന്ദ്ര സായുധ സേനാംഗങ്ങളെ വിന്യസിക്കും. 212 മേഖലകളില്‍ സംസ്ഥാന പൊലീസിനെക്കൂടാതെ ഓരോ കേന്ദ്ര സായുധ സേനാംഗങ്ങളെയും വിന്യസിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.