വനിത ബി.എല്‍.ഒമാര്‍ക്ക് പ്രാദേശിക നേതാക്കളുടെ ഭീഷണിയെന്ന്

പൂച്ചാക്കല്‍: തെരഞ്ഞെടുപ്പ് ഐ.ഡി കാര്‍ഡ് വിതരണത്തില്‍ വനിതാ ബി.എല്‍.ഒമാര്‍ക്ക് പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെ ഭീഷണിയെന്ന് പരാതി. അരൂര്‍ നിയോജക മണ്ഡലത്തിലെ വിവിധ ബൂത്തുകളിലെ വനിതാ ബി.എല്‍.ഒമാരാണ് പാര്‍ട്ടി നേതാക്കളുടെ സമ്മര്‍ദവും ഭീഷണിയും നേരിടുന്നത്. അക്ഷയ കേന്ദ്രങ്ങള്‍ വഴി പുതിയ തിരിച്ചറിയല്‍ കാര്‍ഡിന് അപേക്ഷ നല്‍കുമ്പോള്‍ അതത് ബി.എല്‍.ഒമാര്‍ക്കും അപേക്ഷകനും ഫോണ്‍ സന്ദേശം ലഭിക്കാറുണ്ട്. തുടര്‍ന്ന്, വില്ളേജ് ഓഫിസുകളില്‍നിന്ന് ലഭിക്കുന്ന വിവരത്തിന്‍െറ അടിസ്ഥാനത്തിലാണ് ബി.എല്‍.ഒമാര്‍ ഐ.ഡി കാര്‍ഡിനായി നല്‍കിയ അപേക്ഷയുടെ പകര്‍പ്പ് വാങ്ങുന്നത്. ശേഷം അപേക്ഷകരുടെ വീട്ടിലത്തെി രേഖകള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് തയാറാക്കി തിരിച്ച് വില്ളേജ് ഓഫിസില്‍ ഏല്‍പിക്കും. എന്നാല്‍, അപേക്ഷിക്കുമ്പോള്‍ ലഭിക്കുന്ന ഫോണ്‍ സന്ദേശം കിട്ടിയാലുടന്‍തന്നെ ബി.എല്‍.ഒമാര്‍ അപേക്ഷകരുടെ രേഖാ പകര്‍പ്പുകള്‍ വാങ്ങണമെന്നാണ് പ്രാദേശിക നേതാക്കളുടെ ആവശ്യം. ഇത് അംഗീകരിക്കാന്‍ തയാറാകാത്തതിനെ തുടര്‍ന്നാണ് ഭീഷണി. മതിയായ രേഖകള്‍ നല്‍കാത്ത അപേക്ഷകര്‍ക്കും അനുയോജ്യമായ റിപ്പോര്‍ട്ട് നല്‍കണമെന്ന് സമ്മര്‍ദമുണ്ടാകാറുണ്ട്. ഇതിനെതിരെ ബന്ധപ്പെട്ട അധികൃതര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ് വനിതാ ബി.എല്‍.ഒ മാര്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.