മാതാപിതാക്കളെ സംരക്ഷിക്കാത്ത സൈനികനും ഭാര്യക്കുമെതിരെ കേസ്

കാര്‍ത്തികപ്പള്ളി: വൃദ്ധരായ മാതാപിതാക്കളെ സംരക്ഷിക്കാത്ത സൈനികനായ മകനും ഭാര്യക്കുമെതിരെ പൊലീസ് കേസെടുത്തു. കണ്ടല്ലൂര്‍ തെക്ക് സ്വദേശികളായ പഞ്ചമന്‍ (84), ഭാര്യ സൈരന്ധ്രി (84) എന്നിവരെ സംരക്ഷിക്കാത്ത മകന്‍ അശോക് കുമാറിനും ഭാര്യ രാധുനിക്കുമെതിരെയാണ് കനകക്കുന്ന് പൊലീസ് കെസെടുത്തത്. വൃദ്ധദമ്പതികള്‍ വാര്‍ധക്യത്താല്‍ അവശനിലയിലാണ്. പഞ്ചമന്‍െറ ഒരുവശം തളര്‍ന്നിട്ടുമുണ്ട്. മകന്‍ സംരക്ഷിക്കുന്നില്ളെന്ന് കാണിച്ച് ഇവര്‍ കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. മാതാപിതാക്കളെ പരിപാലിക്കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. എന്നാല്‍, ഇതിന് കൂട്ടാക്കാതെ മരുമകള്‍ വെള്ളിയാഴ്ച ഒരുമുറിയൊഴികെയുള്ള വീടുംപൂട്ടി പോയി. ഭര്‍ത്താവ് ജോലിചെയ്യുന്ന മണിപ്പൂരിലേക്ക് പോകാനാണെന്നാണ് പറഞ്ഞത്. തുടര്‍ന്ന് സൈരന്ധ്രി കായംകുളം സി.ഐക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മകനും മരുമകള്‍ക്കുമെതിരെ കേസെടുത്തത്. അയല്‍വാസികളാണ് ഇപ്പോള്‍ വൃദ്ധദമ്പതികള്‍ക്ക് ആഹാരം നല്‍കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.