തുറവൂര്‍: കുത്തിയതോട് പഞ്ചായത്തില്‍ ജപ്പാന്‍ കുടിവെള്ളം പാഴാകുന്നത് തുടര്‍ക്കഥയാകുന്നു. പി.കെ-എന്‍.സി.സി റോഡില്‍ അമാല്‍ഗം കമ്പനിക്ക് സമീപം, കൊട്ടാരം, എന്‍.സി.സി-ചാരപ്പറമ്പ് റോഡില്‍ നായില്ലത്ത് കോളനിക്ക് സമീപം, ഗുരുമന്ദിരം-തറയില്‍ റോഡില്‍ വാരണംചിറ എന്നിവക്ക് പിന്നാലെ എന്‍.സി.സി-റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ പൂപ്പള്ളിയിലും പൈപ്പ് പൊട്ടി ജലം പാഴാകാന്‍ തുടങ്ങി. പൂപ്പള്ളിയില്‍ ജലം പാഴാകാന്‍ തുടങ്ങിയിട്ട് രണ്ടുദിവസം കഴിഞ്ഞു. പൈപ്പുകള്‍ യോജിപ്പിക്കുന്ന ഭാഗത്തും വീട്ടിലേക്കുള്ള കണക്ഷന്‍ തുടങ്ങുന്ന ഭാഗത്തുമാണ് പൊട്ടല്‍. പൈപ്പ് പൊട്ടിയ എല്ലായിടത്തും കൂടി ആയിരക്കണക്കിന് ലിറ്റര്‍ വെള്ളമാണ് നഷ്ടപ്പെടുന്നത്. ജനങ്ങള്‍ കുടിവെള്ളം ശേഖരിക്കാന്‍ നെട്ടോട്ടത്തിലുള്ളപ്പോഴാണ് ജല വകുപ്പ് അധികൃതരുടെ അനാസ്ഥമൂലം ജലം പാഴാകുന്നത്. ഈ വിവരം അധികൃതരെ അറിയിച്ചാലും പരിഹാരനടപടി സ്വീകരിക്കുന്നതില്‍ അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നതെന്ന് ഗുണഭോക്താക്കള്‍ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.