വിജിലന്‍സ് കെ.എസ്.ഡി.പിയില്‍ കണ്ടത്തെിയത് കോടികളുടെ അഴിമതി

ആലപ്പുഴ: വിജിലന്‍സ് അന്വേഷണത്തില്‍ കെ.എസ്.ഡി.പിയില്‍ കണ്ടത്തെിയത് കോടികളുടെ അഴിമതി. ത്വരിത അന്വേഷണ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലുള്ള തുടര്‍ നടപടി അട്ടിമറിക്കാന്‍ അണിയറയില്‍ നീക്കം നടക്കുന്നതിനിടെ എം.ഡിയെ സ്ഥലംമാറ്റി. കണ്ണൂര്‍ സ്പിന്നിങ് മില്ലിന്‍െറ എം.ഡി ആയിരുന്ന അബ്ദുല്‍ സലിമാണ് പുതിയ എം.ഡി. നാലുവര്‍ഷം മുമ്പ് ലാഭത്തിലായിരുന്ന കമ്പനി ഇന്ന് 14 കോടിയുടെ നഷ്ടത്തിലാണ്. പല പദ്ധതികളും ആരംഭിക്കാന്‍ ആലോചന തുടങ്ങിയ സമയത്തുതന്നെ ഇതിനുവേണ്ടിയുള്ള കോടികള്‍ വിലമതിക്കുന്ന ഉപകരണങ്ങള്‍ വാങ്ങിക്കൂട്ടിയതായി അന്വേഷണത്തില്‍ കണ്ടത്തെി. ഇതില്‍ പലതും വേണ്ടരീതിയില്‍ സൂക്ഷിക്കാതെ കമ്പനി പരിസരത്ത് നശിച്ചു. പലതിന്‍െറയും വാറന്‍റി പീരിയഡ് കഴിഞ്ഞതും തിരിച്ചടിയായി. തുടങ്ങാത്ത ഇന്‍ജക്ഷന്‍ പ്ളാന്‍റിനുവേണ്ടി 45 ലക്ഷം രൂപയുടെ ആംപ്യൂളും വയലുമാണ് വാങ്ങിക്കൂട്ടിയത്. ഇതെല്ലാം ഉപയോഗശൂന്യമായി. ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലേക്ക് മരുന്ന് നല്‍കുന്നതിന് ഇടനിലക്കാര്‍ക്ക് 13 ശതമാനം കമീഷന്‍ നല്‍കിയതായാണ് ആരോപണം. ഇതില്‍ ഒരുപങ്ക് ബന്ധപ്പെട്ടവരുടെ പോക്കറ്റിലേക്കാണ് എത്തുന്നതെന്നും പറയുന്നു. നിയമനം, പ്രമോഷന്‍ നല്‍കല്‍ എന്നിവയിലും ക്രമക്കേടുണ്ടായതായി വിജിലന്‍സിന്‍െറ പരിശോധനയില്‍ കണ്ടത്തെിയിട്ടുണ്ട്. സീനിയോറിറ്റിയും മറ്റ് വ്യവസ്ഥകളും മാറ്റിവെച്ച് ഇന്‍റര്‍വ്യൂ നടത്തി യോഗ്യത തീരുമാനിച്ചാണ് പ്രമോഷന്‍ നല്‍കിയിരുന്നത്. അര്‍ഹതപ്പെട്ടവരെ തഴയാന്‍ ലക്ഷ്യമിട്ടായിരുന്നത്രേ ഇത്്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.