കാക്കത്തുരുത്ത് പാലം: ദ്വീപ് നിവാസികള്‍ പ്രക്ഷോഭവുമായി പഞ്ചായത്തിന് മുന്നില്‍

അരൂര്‍: എരമല്ലൂര്‍ കാക്കത്തുരുത്തിലേക്ക് പാലം ആവശ്യപ്പെട്ട് ദ്വീപ് നിവാസികള്‍ പഞ്ചായത്തിന് മുന്നില്‍ പ്രക്ഷോഭം നടത്തി. രാഷ്ട്രീയ ഭേദമന്യേ മുഴുവന്‍ ദ്വീപ് നിവാസികളും സമരത്തില്‍ അണിനിരന്നു. 2009ല്‍ പാലം നിര്‍മിക്കുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ച് പണി ആരംഭിച്ചതാണ്. സ്ഥലത്തിന്‍െറ അനുമതിയുമായി ബന്ധപ്പെട്ട് സ്ഥലം ഉടമ തര്‍ക്കം ഉന്നയിച്ച് കോടതി കയറിയതോടെ 2011ല്‍ പാലം പണി നിലക്കുകയായിരുന്നു. സ്ഥലമുടമക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് വിധിച്ചാണ് കോടതി കേസ് അവസാനിപ്പിച്ചത്. ഇനിയും പാലം പണിക്ക് തുക അനുവദിച്ചുകൊണ്ടും നഷ്ടം നല്‍കാനുള്ള തുക വേറെ അനുവദിച്ചുകൊണ്ടും തീരുമാനം ഉണ്ടാകണം. ഒരു തെരഞ്ഞെടുപ്പുകൂടി ആസന്നമായിരിക്കെയാണ് തുരുത്തുനിവാസികള്‍ പ്രക്ഷോഭത്തിലേക്ക് ഇറങ്ങുന്നത്. എല്ലാ കാര്യങ്ങള്‍ക്കും മറുകരയായ എരമല്ലൂരിനെ ആശ്രയിച്ചാണ് ദ്വീപ് നിവാസികള്‍ കഴിയുന്നത്. വള്ളങ്ങളില്‍ എരമല്ലൂരില്‍ എത്തിയാണ് ജാഥയായി എഴുപുന്ന ഗ്രാമപഞ്ചായത്തിന് മുന്നില്‍ പ്രതിഷേധിച്ചത്. സമ്മേളനം എ.എം. ആരിഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ. ഉമേശന്‍, സി.പി.എം അരൂര്‍ ഏരിയാ സെക്രട്ടറി പി.കെ. സാബു, ബി.ജെ.പി മണ്ഡലം ജനറല്‍ സെക്രട്ടറി പെരുമ്പളം ജയകുമാര്‍, സി.പി.ഐ നേതാവ് ടി.പി. സതീശന്‍, ഡി. സതീശന്‍, പി.ആര്‍. സുധാകരന്‍ എന്നിവര്‍ സംസാരിച്ചു. എം.ഡി. ഷൈന്‍ അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.