നദീസംയോജനം ശബരിമല തീര്‍ഥാടനത്തെ ബാധിക്കും –അയ്യപ്പ സേവാസംഘം

ചെങ്ങന്നൂര്‍: പമ്പാ -അച്ചന്‍കോവില്‍ -വൈപ്പാര്‍ നദീ സംയോജനം കോടിക്കണക്കിന് അയ്യപ്പന്മാര്‍ എത്തിച്ചേരുന്ന ശബരിമല തീര്‍ഥാടനകേന്ദ്രത്തെ ബാധിക്കുമെന്ന് അഖില ഭാരതീയ അയ്യപ്പസേവാ സംഘം മുന്നറിയിപ്പ് നല്‍കി. കേരളത്തിലെ കൃഷിയെയും ജനങ്ങളെയും ഗുരുതരമായി ബാധിക്കുന്ന ഈ തീരുമാനത്തില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്തിരിയണമെന്നും സേവാസംഘം അഭ്യര്‍ഥിച്ചു. ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍ വികസന പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കുക, തീര്‍ഥാടനവുമായി ബന്ധപ്പെട്ട മുന്നൊരുക്കം നടത്തുക, മഹാദേവ ക്ഷേത്രത്തിന്‍െറ വികസന മാസ്റ്റര്‍ പ്ളാന്‍ നടപ്പാക്കുക, തീര്‍ഥാടന ടൂറിസത്തില്‍ ചെങ്ങന്നൂരിനെ ഉള്‍പ്പെടുത്തുക, ചെങ്ങന്നൂരിനെ ക്ഷേത്രനഗരമായി പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗം ഉന്നയിച്ചു. അഖിലേന്ത്യ വൈസ് പ്രസിഡന്‍റ് അഡ്വ. ഡി. വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. യൂനിയന്‍ പ്രസിഡന്‍റ് ഗണേഷ് പുലിയൂര്‍ അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.