കറ്റാനം: പൊലീസ് സ്റ്റേഷന്‍െറ വിളിപ്പാടകലെയുള്ള പച്ചക്കറിക്കടയില്‍ കള്ളന്‍ കയറിയത് കച്ചവടക്കാരെ ആശങ്കയിലാഴ്ത്തി. ഇലിപ്പക്കുളം ചൂനാട്ടെ ജില്ലാ സഹകരണ ബാങ്കിന് സമീപത്തെ ഷുക്കൂറിന്‍െറ ഉടമസ്ഥതയിലുള്ള ബിസ്മി വെജിറ്റബ്ള്‍സിലാണ് മോഷണം നടന്നത്. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. മാങ്ങയും പച്ചക്കറികളും അടക്കം 5000ത്തോളം രൂപയുടെ സാധനങ്ങളാണ് മോഷണം പോയത്. കടയില്‍നിന്നും 50 മീറ്റര്‍ പരിധിക്കുള്ളിലാണ് പൊലീസ് സ്റ്റേഷന്‍. ബാങ്കുകളും എ.ടി.എം കൗണ്ടറുകളും അടക്കം നിരവധി സ്ഥാപനങ്ങള്‍ കടയുടെ പരിസരത്തുണ്ട്. നേരത്തേ ചന്തക്കുള്ളിലെ കടകളില്‍ മോഷണം പതിവായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.